Gold Smuggling Case| സ്വപ്നയ്ക്കും സന്ദീപിനും ഫ്ലാറ്റ് എടുത്ത് നൽകാൻ എം.ശിവശങ്കര്‍ അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത്
- Published by:Gowthamy GG
- news18-malayalam
Last Updated:
മെയ് 31 മുതൽ 6 ദിവസത്തേക്ക് ഒരു ഫ്ലാറ്റ് വേണം എന്നാവശ്യപ്പെട്ട് ഐ.ടി.വകുപ്പിലെ കരാറുകാരനായ അരുണിന് ശിവശങ്കര്‍ സന്ദേശം അയച്ചത് ആ മാസം 27നാണ്.
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും സെക്രട്ടേറിയറ്റിനു സമീപം ഫ്‌ളാറ്റ് എടുത്തു നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത്.
മെയ് 31 മുതൽ 6 ദിവസത്തേക്ക് ഒരു ഫ്ലാറ്റ് വേണം എന്നാവശ്യപ്പെട്ട് ഐ.ടി.വകുപ്പിലെ കരാറുകാരനായ അരുണിന് ശിവശങ്കര്‍ സന്ദേശം അയച്ചത് ആ മാസം 27നാണ്. ഇക്കാര്യം ശിവശങ്കര്‍ നേരത്തെ നേരിട്ട് വിളിച്ച് പറഞ്ഞിരുന്നു. അതിനാൽ മുഖവുരയൊന്നുമില്ലാതെയാണ് ശിവശങ്കറിൻ്റെ വാട്സ് ആപ്പ് സന്ദേശം ആരംഭിക്കുന്നത്.
'അവർക്ക് മെയ് 31 മുതൽ 2 ബെഡ്റും ഫ്ലാറ്റ് വേണം. പരമാവധി 6 ദിവസത്തേക്ക്. അവർ 1.06 മുതൽ വീട് ഷിഫ്റ്റ് ചെയ്യുകയാണ്. അവരുടെ പുതിയ ഫ്ലാറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാകും വരെയാണ് ഫ്ലാറ്റ് ആവശ്യമുള്ളത്. 3, 4 ദിവസമാണ് പ്രതീക്ഷിക്കുന്നത്, പരമാവധി 6 ദിവസം.': ഇതാണ് ശിവശങ്കർ അയച്ച വാട്സ് ആപ് സന്ദേശത്തിൻ്റെ പൂർണ്ണരൂപം.
advertisement
കേസിൽ ശിവശങ്കറിൻ്റെ പങ്കാളിത്തം പുറത്ത് വന്നതോടെ കസ്റ്റംസിനും എൻ.ഐ.എയ്ക്കും അവർ ആവശ്യപ്പെടാതെ തന്നെ ഈ സന്ദേശം അയച്ചുകൊടുത്തു എന്ന് അരുൺ പറയുന്നു. ഈ തെളിവില്ലായിരുന്നെങ്കിൽ താനും കേസിൽ പെട്ടു പോയേനെ എന്നാണ് അരുൺ വിശ്വസിക്കുന്നത്. ഈ വാട്സ് ആപ് സന്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്.
advertisement
[NEWS]
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഒരാൾക്ക് ഫ്ലാറ്റ് എടുത്തു നൽകാൻ എന്തുകൊണ്ടാണ് ഇത്രയും താൽപര്യം എടുത്തതെന്നാണ് കസ്റ്റംസും എൻ ഐ എ യും അന്വേഷിക്കുന്നത്. സൗഹൃദത്തിൻ്റെ പേരിൽ ഫ്ലാറ്റ് തരപ്പെടുത്തി കൊടുത്തു എന്നാണ് ശിവശങ്കർ മൊഴി നൽകിയിരിക്കുന്നത്. ഇവിടുത്തെ സി സി ടി വി ദൃശ്യങ്ങളടക്കം കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2020 4:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case| സ്വപ്നയ്ക്കും സന്ദീപിനും ഫ്ലാറ്റ് എടുത്ത് നൽകാൻ എം.ശിവശങ്കര്‍ അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത്