Karunya |സ്വകാര്യ ആശുപത്രികളുടെ ഭീഷണിക്ക് സർക്കാർ വഴങ്ങി; ഇൻഷുറൻസ് കമ്പനിക്ക് നൽകാനുള്ള 140 കോടി രൂപ നൽകാൻ ഉത്തരവായി
- Published by:Gowthamy GG
- news18-malayalam
Last Updated:
karunya Benevolent fund|പ്രീമിയം ഇനത്തിൽ സ്വകാര്യ ആശുപത്രിയ്ക്ക് കിട്ടാനുള്ള 300 കോടി രൂപയാണ്. ഇപ്പോൾ അനുവദിച്ച തുക ഇതിൻ്റെ പകുതിയോളമേ വരൂ.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഇൻഷുറൻസ് കമ്പനിക്ക് പ്രീമിയം ഇനത്തിൽ നൽകാനുള്ള 140 കോടി രൂപ നൽകാൻ ഉത്തരവായി. മൂന്ന് മാസത്തെ പ്രീമിയം തുകയാണ് അനുവദിച്ചത്. ചികിത്സ നൽകിയ ഇനത്തിൽ കിട്ടാനുള്ള കുടിശിക തീർത്തില്ലെങ്കിൽ ജൂലൈ ഒന്നു മുതലുള്ള പുതിയ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു.
സ്വകാര്യ ആശുപത്രികളുടെ ഭീഷണിയെ തുടർന്നാണ് സർക്കാർ 140 കോടി 64 ലക്ഷം രൂപ പെട്ടെന്ന് അനുവദിച്ചത്. പ്രീമിയം ഇനത്തിൽ സ്വകാര്യ ആശുപത്രിയ്ക്ക് കിട്ടാനുള്ള 300 കോടി രൂപയാണ്. ഇപ്പോൾ അനുവദിച്ച തുക ഇതിൻ്റെ പകുതിയോളമേ വരൂ. തുക അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവും ഇറങ്ങി.
എന്നാൽ ഇനി കിട്ടാനുള്ള 160 കോടി കൂടി ലഭിക്കാതെ ചികിത്സാ ആനുകൂല്യം കൈപ്പറ്റിയ മുഴുവൻ ആളുകളുടെയും ഇൻഷുറന്സ് തുക കമ്പനി നൽകുമോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇൻഷുറൻസ് കമ്പനി തയ്യാറായിട്ടില്ല.
advertisement
You may also like:സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറിമാർക്കെല്ലാം പുതിയ പദവികൾ; പിണറായി സർക്കാരിൻ്റെ ഉദ്യോഗസ്ഥ സ്നേഹത്തിനു പിന്നിലെന്ത്?
advertisement
[PHOTO]
ജൂലൈ ഒന്നു മുതൽ പുതിയ ഏജൻസി വഴിയാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. ഇതിലെ വ്യവസ്ഥകൾ സ്വീകാര്യമല്ലെന്നും സ്വകാര്യ ആശുപത്രി മാനേജ്മെൻറ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
പുതിയ പദ്ധതി പ്രകാരം ചെലവാകുന്ന തുക പോലും തിരിച്ച് ലഭിക്കില്ലെന്നാണ് സ്വകാര്യ ആശുപത്രികൾ പറയുന്നത്. ഇക്കാര്യത്തിലുള്ള സർക്കാർ നിലപാട് കൂടെ അറിഞ്ഞാലേ സ്വകാര്യ ആശുപത്രികൾ പദ്ധതിയുമായി തുടർന്ന് സഹകരിക്കുമോ എന്ന് വ്യക്തമാകൂ. അതായത് കാരുണ്യ പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തീർന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2020 11:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karunya |സ്വകാര്യ ആശുപത്രികളുടെ ഭീഷണിക്ക് സർക്കാർ വഴങ്ങി; ഇൻഷുറൻസ് കമ്പനിക്ക് നൽകാനുള്ള 140 കോടി രൂപ നൽകാൻ ഉത്തരവായി