കൺസൾട്ടൻസിക്ക് അദാനിയുമായി ബന്ധമുണ്ടെന്ന് സർക്കാരിന് അറിയില്ലായിരുന്നു; മന്ത്രി ഇ.പി ജയരാജൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വിവാദം വന്നപ്പോളാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിന് അദാനിയുമായി ബന്ധുത്വം ഉണ്ടെന്ന് മനസ്സിലാക്കുന്നെതെന്നും മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള ബിഡ്ഡിൽ പങ്കെടുക്കാൻ സർക്കാർ നിയോഗിച്ച കൺസൾട്ടൻസിക്ക് അദാനിയുമായി ബന്ധമുണ്ടായിരുന്നെന്ന് സരക്കാരിന് അറിയില്ലായിരുന്നെന്ന് മന്ത്രി ഇ.പി. ജയരാജന്‍. കെ.എസ്.ഐ.ഡി.സി. കണ്‍സള്‍ട്ടന്‍സി സേവനം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് തങ്ങൾക്ക് അദാനിയുമായി ബന്ധമുണ്ടെന്നത് മറച്ചുവച്ചെന്നും ജയരാജന്‍ പറഞ്ഞു. മറ്റു താല്‍പര്യങ്ങളില്ലാതെ പങ്കെടുക്കാമെന്ന് അവര്‍ ഉറപ്പുനല്‍കിയിരുന്നതാണ്. സംഭവത്തിൽ കെ.എസ്.ഐ.ഡി.സിക്ക് വീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു.
അദാനിയുടെ മകന്റെ ഭാര്യയുടെ പിതാവാണ് ഈ കണ്‍സള്‍ട്ടന്‍സിയുടെ പ്രധാനിയെന്ന കാര്യം സര്‍ക്കാരിന് അറിയില്ലായിരുന്നു. ഒരു ജെന്റില്‍മാന്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി ഏല്‍പിച്ചത്. അദാനിയാണ് മറുപക്ഷത്ത് എന്നറിഞ്ഞപ്പോള്‍ കേസിന്റെ കാര്യങ്ങള്‍ കണ്‍സള്‍ട്ടന്‍സി സര്‍ക്കാരിന്റെയോ കെ.എസ്.ഐ.ഡി.സിയുടെയോ ശ്രദ്ധയില്‍പ്പെടുത്തേണ്ടിയിരുന്നു. വിവാദം വന്നപ്പോളാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിന് അദാനിയുമായി ബന്ധുത്വം ഉണ്ടെന്ന് മനസ്സിലാക്കുന്നെതെന്നും മന്ത്രി പറഞ്ഞു.
advertisement
അദാനിയുടെ മകന്റെ ഭാര്യ ഡയറക്ടറായ, മുംബൈ ആസ്ഥാനമായ കമ്പനിയാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ്. കെ.പി.എം.ജി. എന്ന സ്ഥാപനത്തെ കൂടാതെയാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിനെയും കെ.എസ്.ഐ.ഡി.സി. കണ്‍സള്‍ട്ടന്‍സിക്കായി സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2020 6:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൺസൾട്ടൻസിക്ക് അദാനിയുമായി ബന്ധമുണ്ടെന്ന് സർക്കാരിന് അറിയില്ലായിരുന്നു; മന്ത്രി ഇ.പി ജയരാജൻ










