ശ്രീധരന്‍പിള്ളയെ ചൊവ്വാഴ്ചയ്ക്കുള്ളില്‍ അറസ്റ്റു ചെയ്യാന്‍ തയാറാകുമോയെന്ന് കെ. മുരളീധരന്‍
Last Updated:
തിരുവനന്തപുരം: കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയെ ചൊവ്വാഴ്ചയ്ക്കുള്ളില്‍ അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുമോയെന്ന് കെ.മുരളീധരന്‍ എംഎല്‍എ.
മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ അടുത്ത ഹിയറിങ് ചൊവ്വാഴ്ചയാണ്. അതുവരെ ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യില്ലെന്നാണ് പൊലീസ് പറയുന്നത്. വേണമെങ്കില്‍ സര്‍ക്കാരിന് ശ്രീധരന്‍പിള്ളയെ രഥയാത്രയ്ക്കിടെ അറസ്റ്റു ചെയ്യാം. അധ്വാനിയെ രഥയാത്രയ്ക്കിടെ ലാലു പ്രസാദ് യാദവ് അറസ്റ്റു ചെയ്തിരുന്നു. ആ ചങ്കൂറ്റമെങ്കിലും പിണറായി സര്‍ക്കാരിനുണ്ടോയെന്നും മുരളീധരന്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു.
ഡി.ജി.പിക്ക് ആര്‍.എസ്.എസ് നിലപാടാണ്. ഗുജറാത്തില്‍ കലാപം നടന്ന സമയത്ത് അവിടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് ബെഹ്‌റ. ആര്‍.എസ്.എസ് നിലപാടിനോട് യോജിപ്പുള്ള ഉദ്യോഗസ്ഥനായാണ് ബെഹ്‌റ കേരളത്തിലേക്കെത്തുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ബെഹ്‌റ ഡി.ജി.പി തസ്തികയില്‍ വന്നത് അക്കാലത്ത് പലരകിലും സംശയമുണ്ടാക്കി. അതു ശരിവയ്ക്കുന്നതാണ് ഡി.ജി.പിയുടെ നടപടികള്‍. ആര്‍.എസ്.എസ് എന്തു ചെയ്താലും പൊലീസ് കയ്യും കെട്ടി നോക്കിനില്‍ക്കുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കുറ്റക്കാരനാണ്. സ്വന്തം വീഴ്ച മറയ്ക്കുന്നതിനു വേണ്ടിയാണ് പിണറായി കോണ്‍ഗ്രസിനെ ബിജെപിയുമായി ബന്ധിപ്പിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
advertisement
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവച്ചത് ആര്‍.എസ.്എസ് ആണെങ്കില്‍ എന്തുകൊണ്ട് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്യുന്നില്ല. എന്‍.എസ്.എസ് മന്ദിരം ആക്രമിച്ചവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2018 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീധരന്‍പിള്ളയെ ചൊവ്വാഴ്ചയ്ക്കുള്ളില്‍ അറസ്റ്റു ചെയ്യാന്‍ തയാറാകുമോയെന്ന് കെ. മുരളീധരന്‍

