മണ്‍വിള തീപിടുത്തം അട്ടിമറിയെന്ന് സൂചന; രണ്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍
Last Updated:
തിരുവനന്തപുരം: മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപിടുത്തം അട്ടിമറിയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസി ടി.വി ദൃശ്യങ്ങളില്‍ നിന്നു ലഭിച്ച സൂചനകളുടെ അിടിസ്ഥാനത്തിലാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഷാഡോ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന് പിന്നാലെ ഫാക്ടറിയിലെ പല ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരെയും പൊലീസ് ചോദ്യം ചെയ്തു. ഇതിനൊടുവിലാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.
ഇവര്‍ക്ക് ഫാക്ടറി ഉമയുമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഒക്ടോബര്‍ 31 ന് വൈകീട്ടോടെയായിരുന്നു മണ്‍വിള ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. പിറ്റേന്ന് രാവിലെ വരെയും ഫാക്‌റിയില്‍ തീ ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവന്‍ അഗ്നിശമന യൂണിറ്റുകളുമെത്തിയായിരുന്നു തീ അണച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2018 8:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മണ്‍വിള തീപിടുത്തം അട്ടിമറിയെന്ന് സൂചന; രണ്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍


