പോലീസിനെ വഴിതെറ്റിക്കുന്നത് മുഖ്യമന്ത്രി; കേന്ദ്രത്തോട് അധികസുരക്ഷ ആവശ്യപ്പെട്ടില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
- Published by:Arun krishna
- news18-malayalam
Last Updated:
എസ്എഫ്ഐ തെമ്മാടികൾക്ക് മറുപടിയില്ലെന്നും ഗവർണർ പറഞ്ഞു.
തിരുവനന്തപുരം: എസ്.എഫ്.ഐക്കും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അധികാരം സ്വന്തം തലയ്ക്കുമീതെയാണെന്നാണ് ചിലര്‍ കരുതുന്നതെന്നും നിയമങ്ങള്‍ക്ക് മുകളിലാണ് താനെന്ന ചിന്തയാണ് ഇത്തരക്കാര്‍ക്കെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. എസ്എഫ്ഐ തെമ്മാടികൾക്ക് മറുപടിയില്ലെന്നും ഗവർണർ പറഞ്ഞു. തന്റെ നിയമപരമായ അധികാരത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല. താനും സർക്കാരിന്റെ പ്രവർത്തനത്തിൽ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലത്ത് പ്രതിഷേധിച്ചവരില്‍ 22 പേര്‍ ഉണ്ടെന്നാണ് എഫ്.ഐ.ആറിലുള്ളത്. നൂറിലധികം പോലീസുകാര്‍ സുരക്ഷയ്‌ക്കായി നൂറോളം പോലീസുകാര്‍ ഉണ്ടായിട്ടും പ്രതിഷേധക്കാര്‍ തടയാനായില്ല. പോലീസിനെ വഴിതെറ്റിക്കുന്നത് മുഖ്യമന്ത്രിയാണ്. അവര്‍ക്കുമേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. തന്റെ സ്ഥാനത്ത് മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ പോലീസുകാര്‍ ഇതുതന്നെയാണോ ചെയ്യുകയെന്നും ഗവര്‍ണര്‍ ചോദിച്ചു.
രാജ്യത്തെ മികച്ച പോലീസാണ് കേരള പോലീസെന്നും അവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. അധികസുരക്ഷ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രത്തിന്റെത് സ്വന്തം തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ആരോപണത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടു. ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയ കേന്ദ്രം സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക് കൈമാറി. ഇതിന് പിന്നാലെ സിആര്‍പിഎഫ് രാജ്‍ഭവന്റെയും ഗവർണറുടെയും സുരക്ഷാ ചുമതല ഏറ്റെടുത്തു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവർണർക്ക് അനുവദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 27, 2024 7:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോലീസിനെ വഴിതെറ്റിക്കുന്നത് മുഖ്യമന്ത്രി; കേന്ദ്രത്തോട് അധികസുരക്ഷ ആവശ്യപ്പെട്ടില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍