'കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കായി ധൂര്‍ത്തടിക്കുന്നു'; ആലപ്പുഴയിലെ കര്‍ഷക ആത്മഹത്യയില്‍ ഗവര്‍ണര്‍

Last Updated:

ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തോടൊപ്പമാണെന്നും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും ഗവർണർ പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാന്‍
ആരിഫ് മുഹമ്മദ് ഖാന്‍
ആലപ്പുഴയിലെ നെല്‍കര്‍ഷകന്‍റെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് കർഷകർ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്.ആഘോഷങ്ങൾക്കും രണ്ടുവർഷം പൂർത്തിയാക്കിയ മന്ത്രിമാരുടെ സ്റ്റാഫുകൾക്ക് പെൻഷൻ കൊടുക്കാനും സർക്കാരിന് പണമുണ്ട്. ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തോടൊപ്പമാണെന്നും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും ഗവർണർ പറഞ്ഞു. തിരുവല്ലയിലെ ആശുപത്രിയിലെത്തി ഗവർണർ പ്രസാദിന് ആദരാഞ്ജലി അർപ്പിച്ചു.
‘ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല. എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജീവൻ നഷ്ടമായി. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ത് മാർഗമാണ് സ്വീകരിക്കേണ്ടതെന്ന് പരിശോധിക്കണം. ഈ പദവിയിൽ ഇരുന്നുകൊണ്ട് ഞാൻ പറയേണ്ടകാര്യമല്ല. പക്ഷേ ഈ വിഷയം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
advertisement
നെല്ലിന്റെ പണം ലഭിച്ചില്ല; ആലപ്പുഴയിൽ കര്‍ഷകന്‍ ജീവനൊടുക്കി
തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത് കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച നിലയില്‍ പ്രസാദിനെ കണ്ടെത്തിയത്. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കായി ധൂര്‍ത്തടിക്കുന്നു'; ആലപ്പുഴയിലെ കര്‍ഷക ആത്മഹത്യയില്‍ ഗവര്‍ണര്‍
Next Article
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement