advertisement

BFA പാസാകാതെ MFA പ്രവേശനം; പരീക്ഷ ജയിപ്പിക്കാനുള്ള സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം ഗവർണർ തടഞ്ഞു

Last Updated:

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി

കാലടി സംസ്കൃത സർവ്വകലാശാല
കാലടി സംസ്കൃത സർവ്വകലാശാല
തിരുവനന്തപുരം: ബാച്ചിലർ ഓഫ് ഫൈൻ ആർട്ട്സ് (ബി.എഫ്.എ.) പരീക്ഷയിൽ തോറ്റ SFI പ്രവർത്തകന് എം.എഫ്.എയ്ക്ക് പ്രവേശനം നൽകി ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനം തടഞ്ഞുവെക്കാൻ ഗവർണറുടെ ഉത്തരവ്.
നാല് വർഷ ബി.എഫ്.എ. (മ്യൂറൽ പെയിന്റിംഗ്) പരീക്ഷയിൽ തോറ്റതിനെ തുടർന്ന് 2005ൽ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്എഫ്ഐ പ്രവർത്തകന് ബി.എഫ്.എ. പരീക്ഷ പാസാകാതെ എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയിരുന്നു.
പ്രസ്തുത വിദ്യാർത്ഥി 2023ൽ എം.എഫ്.എ. പാസായതുകൊണ്ട് പ്രത്യേക  കേസായി പരിഗണിച്ച് ബി.എഫ്.എ. ജയിപ്പിക്കാൻ താൽക്കാലിക വിസി കെ.കെ. ഗീതാ കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു.
ബി.എഫ്.എ. പരീക്ഷ പാസാകാത്തത് കൊണ്ട് യൂണിവേഴ്സിറ്റി പരീക്ഷ വിഭാഗം ഈ വിദ്യാർഥിയുടെ എം.എഫ്.എ. പരീക്ഷ ഫലം കഴിഞ്ഞ രണ്ട് വർഷകാലമായി പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചത് കൊണ്ട് സിൻഡിക്കേറ്റ് യോഗം ചേർന്ന് തോറ്റ വിദ്യാർത്ഥിയെ ബി.എഫ്.എ. പരീക്ഷ ജയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
advertisement
ബി.എഫ്.എ. പരീക്ഷയുടെ മാർക്ക്ലിസ്റ്റുകൾ പരിശോധിക്കാതെയാണ് യൂണിവേഴ്സിറ്റിയിൽ എം.എഫ്.എ.യ്ക്ക് പ്രവേശനം നൽകിയത്. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിലാണ് എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയതതെന്നാണ് ആരോപണം.
സർവ്വകലാശാലയുടെ ചട്ടങ്ങൾ സംരക്ഷിക്കുവാൻ ബാധ്യതപ്പെട്ട താൽകാലിക വിസി ഡോ: കെ.കെ. ഗീതകുമാരി സിപിഎംകാരായ  സിൻഡിക്കേറ്റംഗങ്ങളുടെ സമ്മർദ്ദത്തിന്  വഴങ്ങിയാണ് ചട്ടവിരുദ്ധ നടപടികൾ സ്വീകരിച്ചതെന്നും, തോറ്റ വിദ്യാർത്ഥിയെ ജയിപ്പിച്ചതായ തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു.
Summary: The Governor has ordered to stay the decision of the Sree Sankaracharya University of Sanskrit, Kalady to declare the SFI activist who failed in the Bachelor of Fine Arts (B.F.A.) examination to have passed. An SFI activist named A. Kalesh, who dropped out of his studies in 2005 after failing in the four-year B.F.A. (Mural Painting) examination, was admitted to M.F.A. without passing the B.F.A. examination
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BFA പാസാകാതെ MFA പ്രവേശനം; പരീക്ഷ ജയിപ്പിക്കാനുള്ള സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം ഗവർണർ തടഞ്ഞു
Next Article
advertisement
നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ ഒന്നരക്കോടി പിഴ അടയ്ക്കണം; ഹൈക്കോടതി ഹർജി തള്ളി
നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ ഒന്നരക്കോടി പിഴ അടയ്ക്കണം; ഹൈക്കോടതി ഹർജി തള്ളി
  • 2015-16 സാമ്പത്തിക വർഷത്തിൽ വരുമാനം മറച്ചുവെച്ചതിന് വിജയ്‌ക്ക് 1.5 കോടി പിഴ ചുമത്തിയിട്ടുണ്ട്

  • ഹൈക്കോടതി വിജയ് ഫയൽ ചെയ്ത ഹർജി തള്ളി, ആദായനികുതി വകുപ്പിന്റെ നടപടി ശരിവച്ചു

  • ‘പുലി’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ അധിക വരുമാനം വെളിപ്പെടുത്തിയില്ല

View All
advertisement