HOME /NEWS /Kerala / Kerala Police Amendment Act | ഗവർണർ ഒപ്പിട്ടു; പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് റദ്ദായി

Kerala Police Amendment Act | ഗവർണർ ഒപ്പിട്ടു; പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് റദ്ദായി

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഭേദഗതി പിൻവലിക്കാനുള്ള റിപ്പീലിങ് ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വൈകുന്നേരം ഒപ്പിട്ടു

  • Share this:

    തിരുവനന്തപുരം: മാധ്യമ മാരണ നിയമം എന്ന പേരിൽ വിവാദമായ കേരള പൊലീസ് നിയമഭേദഗതി ഓർഡിനൻസ് റദ്ദായി. ഭേദഗതി പിൻവലിക്കാനുള്ള റിപ്പീലിങ് ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വൈകുന്നേരം ഒപ്പിട്ടതോടെയാണ് ഭേദഗതി റദ്ദായത്. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഓർഡിനൻസ് റദ്ദാക്കാനാൻ റിപ്പീലിങ് ഓർഡിനൻസ് ഇറക്കുന്നത്.

    ബുധനാഴ്ച ഉച്ചയോടെയാണ് ഓർഡിനൻസ് ഗവർണർക്ക് കൈമാറിയത്. പാർട്ടിയിലും ഇടതുമുന്നണിയിലും സംസ്ഥാനത്താകെയും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഓർഡിനൻസ് പിൻവലിക്കാൻ തീരുമാനിച്ചത്. നവംബർ 21നാണ് ഗവർണറുടെ അംഗീകാരത്തോടെ ഓർഡിനൻസ് പ്രാബല്യത്തിൽ വന്നത്.

    Also Read 'നിയമത്തിന്റെ കരടു തയാറാക്കിയപ്പോൾ ശ്രീവാസ്തവയ്ക്ക് ചെറിയൊരു നോട്ടപ്പിശകുണ്ടായി'; മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി

    Also Read കുരുക്കഴിക്കാൻ സർക്കാർ; പൊലീസ് ആക്ട് ഭേദഗതി ഓര്‍ഡിനൻസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിക്കും 

    ഓർഡിനൻസ് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും വെറുതേ പറഞ്ഞാല്‍ പോരാ, റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച മന്ത്രിസഭ യോഗം ചേർന്ന്  പിൻവലിക്കാനുള്ള ശിപാർശ ഗവർണർക്കു നകിയത്.

    First published:

    Tags: Cm pinarayi, Cpm, Cyber crime, Facebook post, IT act 66A, Kerala police, Kerala police act 118a