തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ മദ്യം ലഭിക്കാത്തതു മൂലം ആൽക്കഹോൾ വിത്ത്ഡ്രോവൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് മദ്യം ലഭിക്കുന്നതിന് ലിക്വർ പാസ് ലഭിക്കുന്നതാണ്. ലിക്വർ പാസ് ലഭിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളായി. സംസ്ഥാന എക്സൈസ് കമ്മീഷണർ ആണ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
ഇ എസ് ഐ അടക്കമുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ നൽകുന്ന കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മദ്യം വിതരണം ചെയ്യുക. എക്സൈസ് റേഞ്ച് ഓഫീസ്, എക്സൈസ് സർക്കിൾ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലിക്വർ പാസുകൾ നൽകണം. ആൽക്കഹോൾ വിത്ത്ഡ്രോവൽ ലക്ഷണങ്ങൾ പ്രകടമാക്കുന്ന രോഗി ഹാജരാക്കുന്ന ഡോക്ടറുടെ കുറിപ്പടിയിൽ ഡോക്ടറുടെ പേരും ഒപ്പും സീലും ഉണ്ടാകേണ്ടതാണ്.
You may also like:ഏത്തമിടലൊക്കെ പഴയ ഫാഷനല്ലേ; കറങ്ങാനിറങ്ങിയ യുവാവിന് മാതൃകാ ശിക്ഷ നല്‍കി പൊലീസ്‍ [NEWS]രാജ്യത്തെ തിരികെ കൊണ്ട് വരാന്‍ എന്‍റെ ചെറിയ സഹായം'; 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ [NEWS]രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം [NEWS]രോഗിയുടെ ബന്ധുവാണ് കുറിപ്പടിയുമായി വരുന്നതെങ്കിലും പാസ് അനുവദിക്കേണ്ടതാണ്. കുറിപ്പടിക്കൊപ്പം തിരിച്ചറിയൽ രേഖയും ഹാജരാക്കേണ്ടതാണ്. രേഖയിലെ വിശദാംശങ്ങൾ രേഖപ്പെടുത്തിയതിനു ശേഷം വേണം പാസ് പ്രിന്റു ചെയ്ത് നൽകേണ്ടത്. പാസ് നൽകിയതിനു ശേഷം കുറിപ്പടിയുടെ പകർപ്പും പാസിന്റെ പകർപ്പും ഫയൽ ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
ഏഴു ദിവസത്തേക്ക് മൂന്ന് ലിറ്റർ എന്ന ക്രമത്തിൽ ആയിരിക്കും പാസ് അനുവദിക്കുക. ഒന്നിലധികം കുറിപ്പടികളുമായി വന്ന ഒരാൾ തന്നെ ഒന്നിലധികം പാസ് വാങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഒരു തവണ പാസ് അനുവദിച്ചു കഴിഞ്ഞാൽ ഏഴു ദിവസത്തിനു ശേഷം അയാൾ വീണ്ടും സമീപിക്കുകയാണെങ്കിൽ ആദ്യത്തെ പാസിൽ തന്നെ രേഖപ്പെടുത്തി നൽകണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.