കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ (Guruvayur Temple) മഹീന്ദ്ര ഥാർ (Mahindra Thar)ലേലവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ലേലത്തിനെതിരെ പരാതി നല്‍കിയവരുടെ വാദം ഏപ്രില്‍ ഒമ്പതിന് കേരള ഹൈക്കോടതി കേള്‍ക്കും. ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഹിയറിങ്.
കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളും ഇതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ അവരേയും ദേവസ്വം കമ്മിഷണർ നേരിൽ കേൾക്കും. ഈ വിഷയത്തിൽ മറ്റാർക്കെങ്കിലും പരാതികളുണ്ടെങ്കിൽ സീൽ ചെയ്ത കവറിൽ രേഖാമൂലം സമർപ്പിക്കാം.
പരാതികൾ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നൽകുകയോ ec.transport@kerala.gov.in, ksrtccmd@gmail.com എന്നീ ഇ-മെയിൽ ഐഡികളിൽ 9ന് രാവിലെ 11 മണിക്ക് മുൻപ് സമർപ്പിക്കുയോ ചെയ്യാനാണന് നിർദേശം.
അതേസമയം, ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിച്ച മഹീന്ദ്ര ഥാര്‍ ലേലത്തിലൂടെ സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം ഇതുവരെ കൈമാറിയിട്ടില്ല. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാലാണ് വാഹനം കൈമാറാത്തത്.
Also Read-
വാഹനാപകടത്തിൽ ഗൃഹനാഥൻ കോമയിൽ; പ്രതിയെ ഒരു വർഷത്തിനു ശേഷം അന്വേഷണത്തിൽ കണ്ടെത്തിഥാർ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിന് തന്നെ നൽകാൻ ഗുരുവായൂര്‍ ദേവസ്വം ബോർഡ് അംഗീകാരം നൽകിയിരുന്നു. 2020 ഡിസംബർ നാലിനാണ് ഗുരുവായൂരപ്പന് വഴിപാടായി ഥാർ ലഭിച്ചത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച വാഹനം പ്രവാസി വ്യവസായിയായ എറണാകുളം സ്വദേശി അമല്‍ മുഹമ്മദലിയാണ് പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലത്തിൽ പിടിച്ചത്.
Also Read-
'ബേബി'യെ രക്ഷിക്കണമെന്ന് ഫോണ്‍; ആംബുലന്‍സിൽ പാഞ്ഞെത്തിയ ആരോഗ്യപ്രവർത്തകർ ഗര്‍ഭിണിയെ കണ്ട് ഞെട്ടി2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്ര ഥാർ വിപണിയില്‍ എത്തിയത്. ഇന്ത്യയിൽ ഏറ്റവുമധികം വില്‍പ്പനയുള്ള ഫോര്‍ വീല്‍ ഡ്രൈവ് വാഹനമായ ഥാർ എ.എക്സ്. എല്‍.എക്സ്. എന്നീ രണ്ട് വേരിയന്റുകളിലാണ് വിപണിയിലെത്തിയത്. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നീ റൂഫുകളുമായി എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഥാറില്‍ സ്ഥാനം പിടിച്ചിട്ടുള്ള പുതുതലമുറ ഫീച്ചറുകളാണ്.
ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതോടെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനമെന്ന അംഗീകാരവും ഉണ്ട്. വിപണിയില്‍ എത്തി കുറഞ്ഞ കാലം കൊണ്ട് നിരവധി അവാര്‍ഡുകളാണ് ഈ വാഹനം നേടിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.