കോട്ടയം: ഈരാറ്റുപേട്ട നഗരോത്സവം- വ്യാപാരോത്സവം എന്ന പരിപാടിയലെ ഗാനമേളയ്ക്കിടെ ഗായകർക്ക് നേരെയുണ്ടായ ഭീഷണിയില്‍ സംഘാടകരെ വിമർശിച്ച് ഗായിക സജില. ലൈഫിൽ ഇത്രയും മോശം രീതിയിലുള്ള സംഘാടക സമിതിയെ കണ്ടിട്ടില്ലെന്ന് സജില പറയുന്നു. സംഭവം വിവാദമായതിന് പിന്നാലെ സൈബർ ആക്രകമണം നേരിടുന്നതായി ഗായിക പറയുന്നു.
എല്ലാ വേദികളിലും നടക്കുന്ന സ്വഭാവികമായ സംഭവമാണ് അന്ന് അവിടെയും നടന്നത്. ഒരാൾ മോശമായി പെരുമാറിയപ്പോൾ പ്രതികരിച്ചു. മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ എന്താ എന്നല്ല ചോദിച്ചെ അടിക്കും എന്നു പറഞ്ഞതിനെയാണ് വേദിയിൽ വെച്ച് ചോദ്യം ചെയ്തത്. താനും അനിയത്തിയും പാടിയത് 99 ശതമാനവും പാടിയിരിക്കുന്നത് മാപ്പിളപ്പാട്ടിയാരിരുന്നെന്നും അവർ പറഞ്ഞു.
മൂന്നു മണിക്കൂറുള്ള പരിപാടിയിരുന്നു. മിക്സായിട്ട് പാടാനാണ് പറഞ്ഞിരുന്നത്. താനും അനിയത്തിയും മാപ്പിളപ്പാട്ട് പാടും മാറ്റു പാട്ടുകൾ ബാക്കിയുള്ളവര്‍ പാടും ഇങ്ങനെയാണ് പരിപാടി നടന്നിരുന്നത്. എന്നാൽ വേദിയുടെ പിന്നില്‍ തർക്കം കേൾക്കുന്നുണ്ടായിരുന്നു. സംഘാടകർ ഭയങ്കര രോക്ഷത്തോടെയായിരുന്നു സംസാരിച്ചത്.
കാണികളുമായി സംസാരിക്കുന്നതെന്നും അത് വേണ്ടെന്നും വേദിയുടെ പിന്നിലെത്തിയവര്‍ പറഞ്ഞു. മാപ്പിളപ്പാട്ടുകൾ മാത്രം പാടിയാൽ മതിയെന്നും മറ്റു പാട്ടുകൾ വേണ്ടെന്നും പറഞ്ഞു. ഇത് പറയാൻ നിങ്ങളാരാണെന്ന് ചോദിച്ചപ്പോൾ തിരിഞ്ഞുപോയെന്നും ഗായിക പറയുന്നു. സംഘാടകരിലൊരാളാണെന്നായിരുന്നു അവിടുന്ന് പറഞ്ഞത്.
തിരികെ വേദിയിലെത്തിയപ്പോൾ മുന്‍പിലിരുന്ന ആള്‍ അടുത്ത പാട്ട് മാപ്പിളപ്പാട്ട് പാടണമെന്നും ഇല്ലേൽ അടിക്കുമെന്ന് കാണിച്ചെന്നും സജില പറയുന്നു. അവിടെ കൂടിയിരുന്നവർ പാട്ട് ആസ്വദിച്ചു കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തരത്തിലുള്ള സംഭവം നടന്നത്. സംഘാടകരിൽ കുറച്ചുപേർ വളരെ മോശമായി പെരുമാറിയെന്നും ഗായിക പറഞ്ഞു. പരിപാടി കംപ്ലീറ്റ് ചെയ്യാൻ പറ്റാത്തതിനാലാണ് ഇപ്പോൾ അന്നത്തെ ദൃശ്യങ്ങൾ പ്രചരിച്ചതെന്ന് സജില പറയുന്നു.
മറ്റൊരു പരിപാടി ഉണ്ടായതിനാൽ ഒരു മണിക്കൂർ കഴിഞ്ഞ് അനിയത്തി പരിപാടിയിൽ നിന്ന് പോയെന്നും സജ്ല പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു സജിലയുടെ പ്രതികരണം. പരിപാടി വളരെ വൈകിയായിരുന്നു തുടങ്ങിയതെന്നും അത് സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും സജില പറയുന്നു. അനിയത്തി കാസർഗോഡ് നടക്കുന്ന പരിപാടിയ്ക്ക് പോകാനിറങ്ങിയപ്പോൾ തടഞ്ഞെന്നും പരിപാടി കഴിയാതെ പോകാൻ കഴിയില്ലെന്നും അവിടുന്ന് പറഞ്ഞു. അനിയത്തിക്ക് റെയിൽവേ സ്റ്റേഷനിൽ വിടാമെന്ന് സംഘാടകർ പറഞ്ഞിരുന്നു. എന്നാൽ അനിയത്തിയെ കൊണ്ടുവിടാൻ പറ്റില്ലെന്ന് സംഘാടകർ പറഞ്ഞു. പോകേണ്ട ട്രെയിൻ മിസാകുകയും ചെയ്തെന്ന് സജില പറഞ്ഞു.
Also Read-ഗാനമേളയിലെ പാട്ടും സദസിലെ ഭീഷണിയും ഗായികയുടെ മറുപടിയും; ഈരാറ്റുപേട്ട നഗരോത്സവത്തിലെ വിവാദം
തുടർന്നായിരുന്നു വേദിയിൽ കയറി സംഘാടകരോട് സംഭവം ചോദിച്ചെന്നും അപ്പോൾ സംഘാടകരെത്തി മൈക്കിൽ പറയേണ്ട പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞെന്നും സജില പറഞ്ഞു. പിന്നീട് വേദിയിലേക്ക് പിന്നിലേക്ക് കൊണ്ടുപോയി ആളുകൾ വളഞ്ഞെന്നും സംഘാടകർ മോശമായി പെരുമാറിയെന്നും സജില പറയുന്നു.
പ്രചരിക്കുന്ന വീഡിയോയിൽ അൻസാരിയല്ല ഭീഷണിപ്പെടുത്തിയതെന്നും അദ്ദേഹം പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്നും സജില പറഞ്ഞു. കറുത്ത ഷർട്ടിട്ടയാളാണ് ഭീഷണിപ്പെടുത്തിയതെന്നും സജില പറയുന്നു. എന്നാൽ സംഭവത്തിൽ രാഷ്ട്രീയവും മതവും കലർത്തരുത്. മാപ്പിളപ്പാട്ട്, മതം, താലിബാനിസം തുടങ്ങിയ രീതിയിൽ വിവാദങ്ങളുണ്ടായെന്നും ഇങ്ങനെ ഉണ്ടാകാൻ പാടില്ലെന്നും സജില ആവശ്യപ്പെട്ടു. ഒരുപാട് സൈബർ അറ്റാക്കും ഭീഷണിയും നേരിടുന്നു. ഭീഷണി മുഴക്കിയ ആൾക്കെതിരെയാണ് പ്രതികരിച്ചതെന്ന് അവർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.