'ഈരാറ്റുപേട്ടയെ തീവ്രവാദികളുടെ രാജ്യവുമായി ചേർത്ത് അപമാനിക്കുന്നു; ഗായികയോട് ആവശ്യപ്പെട്ടത് ഭീഷണി മൈൻഡ് ചെയ്യരുതെന്ന്;'സംഘാടകർ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഗായിക വിളിച്ചതുകൊണ്ട് വിഷയം വഷളകേണ്ടെന്ന് കരുതി വേദിയിലെത്തിയ താൻ ഗായികയോട് പാടാനാണ് ആവശ്യപ്പെട്ടതെന്ന് വ്യാപാരി വ്യവസായി ഈരാറ്റുപേട്ട യൂണീറ്റിന്റെ സെക്രട്ടറി പിഎച്ച് അന്‍സാരി
കോട്ടയം: ഈരാറ്റുപേട്ട നഗരോത്സവം- വ്യാപാരോത്സവത്തിൽ ഗാനമേളയ്ക്കിടെ ഗായകർക്ക് നേരെയുണ്ടായ ഭീഷണിയിൽ വിശദീകരണവുമായി വ്യാപാരി നേതാവ്. വ്യാപാരി വ്യവസായി ഈരാറ്റുപേട്ട യൂണീറ്റിന്റെ സെക്രട്ടറി പിഎച്ച് അന്‍സാരിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് കാണികളിലൊരളാണെന്ന് അദ്ദേഹം പറയുന്നു.
പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയായിരുന്നു. മുന്‍പിൽ നിന്ന ഒന്നൊ രണ്ടോ പേർ അടിക്കുമെന്ന് സംസാരം ഉയർന്നതെന്ന് അദ്ദേഹം പറയുന്നു. അടുത്ത ഗാനമേള സെറ്റിനിടയ്ക്ക് ഗായിക വന്ന് ആരാണ് അടിക്കുമെന്ന് പറഞ്ഞതെന്ന് ചോദിക്കുന്നു. വെള്ള ഷർട്ടിട്ടയാളാണ് ഭീഷണിപ്പെടുത്തിയതെന്ന് പറയുന്നു. അന്ന് വ്യാപാരികൾ മുഴുവൻ വെള്ള ഷർട്ടാണ് ഇട്ടതെന്ന് അൻസാരി വിശദീകരിച്ചു.
ഗായിക വിളിച്ചതുകൊണ്ട് വിഷയം വഷളകേണ്ടെന്ന് കരുതി വേദിയിലെത്തിയ താൻ ഗായികയോട് പാടാനാണ് ആവശ്യപ്പെട്ടതെന്നും ഭീഷണി വകവയക്കരുതെന്നുമാണ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്കതമാക്കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വളരെ മോശമായി പ്രചരിച്ചെന്നും ഈരാറ്റുപേട്ടയെ മോശമായി ചിത്രീകരിച്ചെന്നും അൻസാരി പറയുന്നു.
advertisement
ഒരു ലക്ഷം രൂപ മുടക്കി നടത്തിയ പരിപാടിയായിരുന്നു അത്. അത് മോശമാക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ കയറില്ലെന്നും ചിരിച്ച മുഖത്തോടെയായിരുനന്നു അവരോട് സംസാരിച്ചത്. എന്നിട്ട് പാടിക്കോ എന്നാണ് പറഞ്ഞതെന്ന് അൻസാരി വ്യക്തമാക്കുന്നു.
ഗായികയോട് തന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുകയാണെന്നും വേദിയിലെത്തിയത് എന്തിനാണെന്ന് ആ സഹോദരിക്ക് അറിയാമെന്നും അൻസാരി പറയുന്നു. സംഭവത്തിന്റെ വീഡിയോ എല്ലാവരും മുഴുവൻ കാണണമെന്നും എന്നിട്ടു മാത്രമേ ഒരാളെ കുറ്റവാളിയാക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ടയെ താലിബാനുമായും തീവ്രവാദികളുടെ രാജ്യവുമായി ഉൾപ്പെടുത്തി ഒരു നാടിനെ മുഴുവൻ ആക്ഷേപിച്ചെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ജനുവരി അഞ്ച് മുതൽ 15 വരെ ഈരാറ്റുപേട്ടയിൽ നടന്ന നഗരോത്സവം-വ്യാപാരോത്സവത്തിൽ 14നായിരുന്നു സജ്ല സലീം, സഹോദരി സജ്ലി സലീം എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേള നടന്നത്. ഇതിനിടെയാണ് ‘മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കില്‍ തല്ലു കൊള്ളും’ എന്ന് ഭീഷണി ഉയർന്നത്. ഭീഷണിക്കെതിരെ വേദിയിൽ വെച്ച് തന്നെ ഗായിക സജ്ല പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
January 23, 2023 12:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഈരാറ്റുപേട്ടയെ തീവ്രവാദികളുടെ രാജ്യവുമായി ചേർത്ത് അപമാനിക്കുന്നു; ഗായികയോട് ആവശ്യപ്പെട്ടത് ഭീഷണി മൈൻഡ് ചെയ്യരുതെന്ന്;'സംഘാടകർ