KSRTC എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടേതീരൂവെന്ന് ഹൈക്കോടതി
Last Updated:
കൊച്ചി: കെഎസ്ആർടിസി എംപാനൽ ജീനക്കാരെ പിരിച്ചു വിട്ടേ തീരൂവെന്ന് ഹൈക്കോടതി. കോടതി ഉത്തരവ് നടപ്പാക്കി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കോടതി ഉത്തരവിനെതിരെ വാർത്താസമ്മേളനം നടത്തിയതിന് കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരിയെയും കോടതി രൂക്ഷമായി വിമർശിച്ചു. സാവകാശംതേടി കെഎസ്ആർടിസി നല്‍കിയ ഹര്‍ജി അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
പത്തുവർഷം പൂർത്തിയാകാത്ത എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട്, പി.എസ്.സി. വഴി സ്ഥിരനിയമനം നടത്താന്‍ കഴിഞ്ഞ ആറിനാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. 4300 പേര്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇതൊഴിവാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ തേടുകയാണ് ജീവനക്കാര്‍. കൂടുതല്‍ ബസ് സര്‍വീസുകള്‍ തുടങ്ങിയാല്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിരംനിയമനം ലഭിക്കും. ആവശ്യമെങ്കില്‍ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്താനും ജോലി സംരക്ഷണത്തിന് സമരത്തിനിറങ്ങാനും എംപാനല്‍ കൂട്ടായ്മയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നാണ് എംപാനൽ ജീവനക്കാർ പറയുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2018 12:38 PM IST