നിപാ രോഗബാധ സമയത്ത് സേവനം നടത്തിയവർ സമരത്തിൽ

Last Updated:
കോഴിക്കോട്: നിപാ രോഗബാധ സമയത്ത് സേവനം നടത്തിയ ആരോഗ്യപ്രവർത്തകർ സമരത്തിൽ. സ്ഥിരം ജോലി എന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് സമരം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി കവാടത്തിലാണ് സമരം. 42 ആരോഗ്യപ്രവർത്തകരാണ് സമരം നടത്തുന്നത്.
ഡിസംബർ 31ന് ആയിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിലെ 42 ജീവനക്കാരെയും പിരിച്ചുവിട്ടത്. കരാർ കാലാവധി പൂർത്തിയായതിനെ തുടർന്നായിരുന്നു പിരിച്ചുവിടൽ നടപടിയിലേക്ക് അധികൃതർ നീങ്ങിയത്. എന്നാൽ, ജോലിക്ക് കയറുന്ന സമയത്ത് കരാർ കാലാവധി ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു നിപാ വൈറസ് രോഗബാധ കോഴിക്കോട് ജില്ലയെ പിടികൂടിയത്. ആ സമയത്ത് ആയിരുന്നു ഈ 42 പേരും ജോലിയിൽ പ്രവേശിച്ചത്. ആരോഗ്യപ്രവർത്തകർ മുന്നോട്ടു വരണമെന്ന സർക്കാർ പരസ്യം കണ്ടായിരുന്നു ഇവർ സേവനസന്നദ്ധരായി എത്തിയത്.
advertisement
നിപാ വൈറസിന്‍റെ ഭീകരത മനസിലാക്കിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ കുറേ ജീവനക്കാർ കൂട്ട അവധിയിൽ പ്രവേശിച്ചിരുന്നു. ഐസൊലേഷൻ വാർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾക്കും ആവശ്യത്തിന് ആളെ കിട്ടാത്ത സാഹചര്യം ഉണ്ടായിരുന്നു.
ആ സാഹചര്യത്തിൽ ആയിരുന്നു ആരോഗ്യപ്രവർത്തകരുടെ സേവനം ആവശ്യപ്പെട്ട് സർക്കാർ പരസ്യം നൽകിയത്. സർക്കാരിന്‍റെ പത്രപ്പരസ്യം കണ്ട് നിപാബാധ കാലത്ത് സേവനസന്നദ്ധരായി എത്തിയ 42 പേരാണ് ഇപ്പോൾ തൊഴിൽരഹിതരായിരിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിനു മുന്നിൽ ഇവർ സമരം നടത്തുകയാണ്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
advertisement
സ്ഥിരം നിയമനം നൽകുമെന്ന് നേരത്തെ സർക്കാർ വാഗ്ദാനം നൽകിയിരുന്നെന്നാണ് ഇവർ പറയുന്നത്. എന്നാൽ, സ്ഥിരം നിയമനം നൽകിയില്ലെങ്കിൽ കൂടിയും ദിവസ വേതനാടിസ്ഥാനത്തിൽ ജോലി നൽകണമെന്നാണ് ഇവരുടെ ആവശ്യം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിപാ രോഗബാധ സമയത്ത് സേവനം നടത്തിയവർ സമരത്തിൽ
Next Article
advertisement
വീട്ടിലെ ഷൂറാക്കിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ
വീട്ടിലെ ഷൂറാക്കിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ
  • വീട് വരാന്തയിലെ ഷൂറാക്കിൽ ഫാനും ലൈറ്റും ഘടിപ്പിച്ച് കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ.

  • 20 ദിവസം പ്രായമായ 72, 23 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തി.

  • എംഡിഎഎ കേസിൽ പ്രതിയായ ധനുഷിനെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു, കേസെടുത്തതായി അറിയിച്ചു.

View All
advertisement