തിരുവനന്തപുരത്തെ മലയോര-തീരദേശ ഗ്രാമങ്ങളിൽ നാശം വിതച്ച് തുടർച്ചയായ മഴ

Last Updated:

സംസ്ഥാനത്തെ കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിലെ മലയോര, തീരദേശ ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും വ്യാപകമായ കൃഷിനാശവും വെള്ളക്കെട്ടും. കർഷകർക്ക് ദുരിതം.

കനത്ത മഴയിൽ, നാവായിക്കുളത്ത് നിന്നുള്ള ദൃശ്യം 
കനത്ത മഴയിൽ, നാവായിക്കുളത്ത് നിന്നുള്ള ദൃശ്യം 
സംസ്ഥാനത്തെ കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിലെ മലയോര, തീരദേശ ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും വ്യാപകമായ കൃഷിനാശവും വെള്ളക്കെട്ടും രൂപപെട്ടു. തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ തിരുവനന്തപുരം ജില്ലയിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
നാവായിക്കുളം മമ്മൂല്ലി പാലത്തിനു സമീപം കനത്ത മഴയിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തെ ഫയർഫോഴ്സിന്റെ സഹായത്തോടെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
നെടുമങ്ങാട് പത്താംകല്ലില്‍ ഒഴുക്കില്‍പെട്ട പോത്തിനെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. വർക്കല ക്ലിഫിന്റെ ഏറിയ പങ്കും കനത്ത മഴയിൽ ഇടിഞ്ഞുവീണു. ഈ പശ്ചാത്തലത്തിൽ, പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പാലോട് വിതുര ഉൾപ്പെടുന്ന മലയോര മേഖലയിലും മഴ കനത്ത നാശം വിതച്ചിട്ടുണ്ട്. കിള്ളിയാർ കരകവിഞ്ഞൊഴുകിയതിനാൽ ജഗതിയിൽ പല വീടുകൾക്കുള്ളിലും വെള്ളം കയറി.
advertisement
ദുരിതബാധിത പ്രദേശങ്ങൾ വർക്കല എംഎൽഎ വി ജോയ് സന്ദർശിച്ചു അവസ്ഥ വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതബാധിതർക്ക് ഭക്ഷണം, ഭവനം, മെഡിക്കൽ സഹായം എന്നിവ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ജില്ലയിൽ 11.19 ലക്ഷത്തിന്റെ കൃഷിനാശം. 16.56 ഹെക്ടർ കൃഷിക്ക് നാശം സംഭവിച്ചു. വിവിധ കൃഷി മേഖലകളിലായി 127 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 16.36 ഹെക്ടർ പ്രദേശത്തെ വാഴ കൃഷിയും 0.20 ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷിയും മഴയിൽ നശിച്ചു.
advertisement
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും കാലാവസ്ഥാ വ്യതിയാനവുമാണ് തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമാകുന്നത്. ഈ ദുരിതത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നാം കാര്യക്ഷമമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, ദുരന്ത സന്നദ്ധത വർദ്ധിപ്പിക്കുക, മഴക്കാലത്ത് ജാഗ്രത പാലിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്തെ മലയോര-തീരദേശ ഗ്രാമങ്ങളിൽ നാശം വിതച്ച് തുടർച്ചയായ മഴ
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement