കണ്ണൂരില്‍ ശക്തമായ മഴ; മലയോര മേഖലകളില്‍ ഉരുള്‍ പൊട്ടൽ
Last Updated:
അടക്കാത്തോട് മേഖലയിലും നെല്ലിയോടിയിലെ പാറയില്‍തൊടിലും ചപ്പമലയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്.
കണ്ണൂര്‍: ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ മലയോര മേഖലകളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും. അടക്കാത്തോട് മേഖലയിലും നെല്ലിയോടിയിലെ പാറയില്‍തൊടിലും ചപ്പമലയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്.
ബാവലി പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് കണിച്ചാര്‍ ടൗണില്‍ വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി. ഉരുള്‍ പൊട്ടലിനെ തുടന്ന് നീണ്ടുനോക്കി ടൗണിനോട് ചേര്‍ന്നുള്ള തോട്ടില്‍ വെള്ളം ഉയര്‍ന്ന്കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മതില്‍ തകർന്നു.
ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 08, 2019 7:25 AM IST


