പാലാരിവട്ടം പാലം; സുപ്രീം കോടതി വിധി ഇടതുസർക്കാരിന്‍റെ നിലപാടുകൾക്കുള്ള അംഗീകാരം: ജി.സുധാകരൻ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഈ ധാർമ്മിക വിജയം ഞങ്ങളെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരും വിനയാന്വിതരമാക്കുന്നുവെന്നും പുതിയ കാലത്തെ പുതിയ നിർമ്മാണവുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ
പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന സുപ്രീം കോടതി വിധി ഇടതുസർക്കാരിന്‍റെ നിലപാടുകൾക്കുള്ള അംഗീകാരമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. അടിമുടി ബലക്ഷയമുള്ള പാലം പൂർണ്ണമായും പൊളിച്ചു പണിയണമെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിവച്ച സുപ്രീം കോടതി വിധി, എഞ്ചിനീയറിംഗ് പ്രൊഫഷണലിസം, ശരിയായ ഭരണതീരുമാനം എന്നിവയുടെ വിജയമാണെന്നാണ് മന്ത്രി അറിയിച്ചത്.
സംസ്ഥാന സർക്കാരിന് പാലാരിവട്ടം പാലം പണിയുമായി മുന്നോട്ട് പോകാമെന്ന പരമോന്നത കോടതിയുടെ വിധി പിണറായി സർക്കാരിന്‍റെയും പൊതുമരാമത്ത് വകുപ്പിന്‍റെയും നിലപാടുകൾക്കുള്ള അംഗീകാരമാണ്. ഈ ധാർമ്മിക വിജയം ഞങ്ങളെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരും വിനയാന്വിതരമാക്കുന്നുവെന്നും പുതിയ കാലത്തെ പുതിയ നിർമ്മാണവുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Also Read-'സ്വര്‍ണ്ണക്കടത്തിൽ സത്യം പുറത്ത് വരണമെങ്കില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം': രമേശ് ചെന്നിത്തല
advertisement
മെട്രോമാൻ ശ്രീധരന്‍ സാറിന്‍റെ റിപ്പോര്‍ട്ട്, മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്, പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ചീഫ് എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ട് എന്നീ മൂന്ന് റിപ്പോര്‍ട്ടുകൾ തള്ളിയിട്ടാണ് ഹൈക്കോടതി പാലാരിവട്ടം പാലം വിഷയത്തില്‍ സ്റ്റേ ഉത്തരവിട്ടത്. 2100 ലധികം വിള്ളലുകളാണ് പാലത്തിലുണ്ടായിരുന്നത്.
വിഷയത്തിൽ അറിവുള്ള ഇ. ശ്രീധരന്‍റെയും, മദ്രാസ് ഐ.ഐ.ടിയുടെയും പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ചീഫ് എഞ്ചിനീയർമാരുടേയും റിപ്പോര്‍ട്ട് തള്ളികളഞ്ഞിട്ട് കൊച്ചിയിലെ ചില സ്വകാര്യ എഞ്ചിനീയര്‍മാരുടെയും റിട്ടയേർഡ് എഞ്ചിനീയര്‍മാരുടെയും സര്‍ക്കാര്‍ വിരുദ്ധ നീക്കമാണ് ആദ്യ ഘട്ടത്തില്‍ വിജയിച്ചത്.
advertisement
9 മാസം കൊണ്ട് പഴയ പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കാമെന്ന് ഇ.ശ്രീധരന്‍ അംഗീകരിക്കുകയും മന്ത്രിസഭയോഗം അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 18 കോടി രൂപയും അദ്ദേഹം ആദ്യം മുടക്കാമെന്നും ഉടനെ പണം ആവശ്യമില്ലെന്നും പറഞ്ഞു. അത് നടന്നിരുന്നെങ്കില്‍ പാലം പണി ഇപ്പോള്‍ പൂര്‍ത്തിയാകുമായിരുന്നു.
advertisement
പാലം പണിയുടെ വിലപ്പെട്ട 8 മാസക്കാലം തടസ്സപ്പെടുത്തിയെന്ന് മാത്രമാണ് കീഴ്കോടതിയുടെ വിധികൊണ്ട് ഉണ്ടായത്. അങ്ങനെയൊരു വിധി ഒരിക്കലും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കാരണം അത് എഞ്ചിനീയറിംഗ് പ്രൊഫഷണലിസത്തിനെതിരായിരുന്നു. എന്തായാലും ഇന്നത്തെ സുപ്രീംകോടതി പ്രൊഫഷണലിസം അംഗീകരിച്ചു. ഭരണപരമായ തീരുമാനം അംഗീകരിച്ചു. നിയമം ഉയര്‍ത്തിപിടിച്ചു മന്ത്രി പറയുന്നു.
ഇതിന് വേണ്ടി വാദിച്ച ശ്രീ വേണുഗോപാല്‍ അഡ്വക്കറ്റ് ജനറല്‍, പ്രത്യേകമായി ഈക്കാര്യത്തില്‍ ഇടപെട്ട ഗവണമെന്‍റ് പ്ലീഡർ ശ്രീ മനോജ്, സ്റ്റേറ്റ് അറ്റോര്‍ണി എന്നിവരുടെ സേവനങ്ങളെ പ്രത്യേകമായി വിലമതിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 22, 2020 6:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലാരിവട്ടം പാലം; സുപ്രീം കോടതി വിധി ഇടതുസർക്കാരിന്‍റെ നിലപാടുകൾക്കുള്ള അംഗീകാരം: ജി.സുധാകരൻ