നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി.

  എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസ്; കര്‍ദിനാള്‍ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി.

  തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് കര്‍ദിനാള്‍ മുന്‍പ് നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു

  • Share this:
  കൊച്ചി: അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി.കേസില്‍ കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസുകളുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന 6 ഹര്‍ജിയും ഹൈക്കോടതി തള്ളി.

  തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് കര്‍ദിനാള്‍ മുന്‍പ് നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ കാക്കനടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നുമാണ് കേസ്.

  കഴിഞ്ഞ നാലു വര്‍ഷത്തിലധികമായി സീറോ മലബാര്‍ സഭയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന കേസിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സഭ ഭൂമിയിടപാട് സംബന്ധിച്ച കാര്യങ്ങള്‍ വിവാദമായതോടെ എറണാകുളം അങ്കമാലി അതിരൂപതയിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തു തുടങ്ങിയിരുന്നു . വിശ്വാസികളിലെ ഒരു വലിയ വിഭാഗവും രൂപതയിലെ വൈദികര്‍ ഏതാണ്ട് മുഴുവനായും കര്‍ദിനാളിനെ എതിരെ തിരിഞ്ഞു. കര്‍ദിനാള്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നടന്നു. കര്‍ദിനാളിന്റെ ആസ്ഥാന മന്ദിരത്തിലേക്ക് വരെ വൈദികര്‍ പ്രതിഷേധ പ്രകടനം നടത്തിയതിനും സഭ സാക്ഷിയായി.

  എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ മാത്രമാണിതെന്ന് വരുത്തിത്തീര്‍ക്കാന്‍ ആയിരുന്നു ആദ്യഘട്ടത്തില്‍ കര്‍ദിനാള്‍ വിഭാഗം ശ്രമിച്ചത് .എന്നാല്‍ വിശ്വാസികള്‍ വിവിധ രൂപതകളില്‍ ചേരി തിരിഞ്ഞ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന സ്ഥിതിയിലെത്തി. സിനഡും വിഷയത്തില്‍ ഇടപെട്ടു. ഇതിന്റെ ഭാഗമായി കര്‍ദിനാളിന്റെ എറണാകുളം അങ്കമാലി അധികാരങ്ങള്‍ ഒഴിവാക്കി അപ്പോസതലേറ്റ് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ് ജേക്കബ് മനത്തോടത്തിനെ നിയമിച്ചു.

  തുടര്‍ന്നും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. പിന്നീടാണ് അധികാരങ്ങള്‍ കൃത്യമായി വിഭജിച്ചുകൊണ്ട് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പായി നിയോഗിച്ചത്. വിവാദങ്ങള്‍ ഏതാണ്ട് കെട്ടടങ്ങി വരുന്നു എന്ന തോന്നലും ഉണ്ടായി .പക്ഷേ ഇതിനിടയിലും ഭൂമിയിടപാടുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ തുടര്‍ന്നു പോന്നിരുന്നു. ഇത് ഒഴിവാക്കി കിട്ടുന്നതിനായി കര്‍ദിനാള്‍ അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളുകയായിരുന്നു. പിന്നീടാണ് ഹൈക്കോടതിയില്‍ കേസ് എത്തുകയും ഇപ്പോള്‍ വിചാരണ നേരിടണമെന്ന വിധി ഉണ്ടാവുകയും ചെയ്തത്.

  വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനാണ് തീരുമാനം. കീഴ് കോടതികളും ഹൈക്കോടതിയും ഒരുപോലെ പോലെ വിമര്‍ശിച്ച് വിചാരണ നേരിടണം എന്ന് പറയുകയും ചെയ്ത കേസില്‍ സുപ്രീം കോടതി എന്ത് നിലപാട് എടുക്കും എന്ന് വ്യക്തമല്ല. അതേ സമയം സഭാ ഭൂമിയിടപാടില്‍ എറണാകുളം അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി.
  നടന്നത് ഗുരുതര സാന്പത്തിക ക്രമക്കേടെന്നും ആദായ നികുതി വകുപ്പ് റിപ്പോര്‍ട്ടിലുണ്ട്
  Published by:Karthika M
  First published:
  )}