സിറോ മലബാർ സഭയിലെ വ്യാജരേഖാ കേസ്: ചർച്ചയിലൂടെ പരിഹരിച്ചുകൂടെയെന്ന് ഹൈക്കോടതി
Last Updated:
കക്ഷികളോട് രേഖാമൂലമുള്ള നിലപാട് കോടതി തേടിയിട്ടില്ല. കേസ് പരിഗണിക്കുന്നത് കോടതി ജൂണ്‍ 10 ലേക്ക് മാറ്റി
കൊച്ചി: സിറോ മലബാർ സഭയിലെ വ്യാജരേഖാ കേസ് ചർച്ചയിലൂടെ പരിഹരിച്ചുകൂടെയെന്ന് ഹൈക്കോടതി. ജസ്റ്റിസ് കുര്യന്‍ ജോസഫിനെ മാധ്യസ്ഥനാക്കുന്ന കാര്യവും കോടതി ആരാഞ്ഞു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആദിത്യന് കര്‍ശന ഉപാധികളോടെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
വ്യാജരേഖാ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികളായ ഫാദര്‍ പോള്‍ തേലക്കാട്ടും ബിഷപ് ജേക്കബ്മനത്തോടത്തും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഒത്ത് തീര്‍പ് നിര്‍ദേശം മുന്നോട്ട് വെച്ചത്. മധ്യസ്ഥനായി സുപ്രീംകോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫിന്റെ പേരും കോടതി മുന്നോട്ട് വെച്ചു. വാക്കാലുള്ള നിര്‍ദ്ദേശം മാത്രമാണ് കോടതി നടത്തിയത്. മധ്യസ്ഥ ശ്രമത്തിനുള്ള നിര്‍ദ്ദേശം മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
വ്യാജരേഖാ കേസ്: ആലഞ്ചേരിക്കെതിരായ വിശദീകരണ കുറിപ്പ്; സിറോ മലബാർ സഭയിൽ ഭിന്നത രൂക്ഷം
ആലഞ്ചേരിക്കെതിരെ വിവിധ കോടതികളില്‍ 13 കേസുകള്‍ ഉണ്ടന്നും എല്ലാ കേസുകളിലും ഇതാണ് നിലപാടെങ്കിൽ ആലോചിക്കാമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാൽ കേസില്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
advertisement
കക്ഷികളോട് രേഖാമൂലമുള്ള നിലപാട് കോടതി തേടിയിട്ടില്ല. കേസ് പരിഗണിക്കുന്നത് കോടതി ജൂണ്‍ 10 ലേക്ക് മാറ്റി. വ്യാജരേഖ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആദിത്യന് കര്‍ശന ഉപാധികളോടെയാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കൊരട്ടി, എറണാകുളം നോര്‍ത്ത് പോലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തുടങ്ങിയവയാണ് ഉപാധികള്‍. കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 29, 2019 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിറോ മലബാർ സഭയിലെ വ്യാജരേഖാ കേസ്: ചർച്ചയിലൂടെ പരിഹരിച്ചുകൂടെയെന്ന് ഹൈക്കോടതി


