Glass Door Turns Fatal | ചില്ലുവാതിലിൽ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം; ബാങ്കിനെതിരെ ബന്ധുക്കൾ
Glass Door Turns Fatal | ചില്ലുവാതിലിൽ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം; ബാങ്കിനെതിരെ ബന്ധുക്കൾ
സിസിടിവി ദൃശ്യങ്ങൾ കാണുമ്പോൾ ബീനയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതായി തോന്നുന്നുവെന്നും ബാങ്കിന്റെ വീഴ്ചകൾ അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
മരിച്ച ബീന
Last Updated :
Share this:
പെരുമ്പാവൂർ: ബാങ്കിന്റെ ചില്ലു വാതിലിൽ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ബാങ്കിനെതിരെ ബന്ധുക്കൾ. ബാങ്കിന്റെ വാതിലിൽ ഉപയോഗിച്ചിരുന്നത് കട്ടി കുറഞ്ഞ, ഗുണമേന്മയില്ലാത്ത ഗ്ലാസ് ആയിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.
തിരിച്ചറിയാനായി ഗ്ലാസിൽ സ്റ്റിക്കറോ മറ്റ് അടയാളങ്ങളോ ഉണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ കാണുമ്പോൾ ബീനയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതായി തോന്നുന്നുവെന്നും ബാങ്കിന്റെ വീഴ്ചകൾ അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
കാലടി ചേരാനല്ലൂർ മങ്കുഴി സ്വദേശി ബീനയാണ്(46) ബാങ്കിന്റെ ചില്ലുവാതിലിൽ ഇടിച്ച് മരിച്ചത്. ഉച്ചയോടുകൂടി ബാങ്കിലെത്തിയ യുവതി പുറത്തേക്കിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. ബാങ്ക് ഓഫ് ബറോഡ പെരുമ്പാവൂർ ശാഖയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
പുറത്തേക്ക് ഇറങ്ങവേ ബീനയുടെ തല ചില്ലു വാതിലിൽ ഇടിക്കുകയും വയറിലും തലയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.