Glass Door Turns Fatal | വാതിൽ ചില്ല് തറച്ച് വീട്ടമ്മ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
കൊച്ചി: ബാങ്കിന്റെ ചില്ലു വാതിൽ തകർന്ന് ശരീരത്തിൽ തുളച്ചു കയറി വീട്ടമ്മ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
TRENDING:Glass Door Turns Fatal ഇടിച്ചാൽ പൊട്ടുന്ന ചില്ലുവാതിൽ ആളേക്കൊല്ലുന്നതെങ്ങിനെ? [NEWS]ബാങ്കിന്‍റെ ചില്ലു വാതിലിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]
ബാങ്കിൽ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേർത്ത ഗ്ലാസായതിനാലാണ് തുറക്കാൻ ശ്രമിച്ചപ്പോൾ തന്നെ പൊട്ടിത്തകർന്നതെന്ന് പരാതിയുള്ള പശ്ചാത്തലത്തിലാണ് കമ്മീഷൻ നടപടികളിലേക്ക് പ്രവേശിച്ചത്. ബാങ്ക് ഓഫ് ബറോഡ പെരുമ്പാവൂർ ശാഖയിൽ തിങ്കളാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്.
advertisement
ബാങ്കിന്‍റെ ചില്ലു വാതിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കാലടി ചേരാനല്ലൂർ മങ്കുഴി സ്വദേശി ബീനയാണ്(46) മരിച്ചത്. ഉച്ചയോടുകൂടി ബാങ്കിലെത്തിയ യുവതി പുറത്തേക്കിറങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.
പുറത്തേക്ക് ഇറങ്ങവേ യുവതിയുടെ തല ചില്ലു വാതിലിൽ ഇടിക്കുകയും വയറിലും തലയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 16, 2020 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Glass Door Turns Fatal | വാതിൽ ചില്ല് തറച്ച് വീട്ടമ്മ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു