Swapna Suresh|സ്വപ്നയെ ജോലിയിൽ നിന്നും നീക്കം ചെയ്തു; ശിവശങ്കറിനെ പിരിച്ചുവിട്ട് മാതൃക കാണിക്കുമോയെന്ന് HRDS
- Published by:Naseeba TC
- news18-malayalam
Last Updated:
2022 ഫെബ്രുവരി 18 നാണ് സ്വപ്നയെ HRDS ഇന്ത്യയുടെ സ്ത്രീ ശാക്തീകരണം CSR ഡയറക്ടറായി നിയമിച്ചത്.
പാലക്കാട്: സ്വർണത്തട്ടിപ്പ് കേസ് പ്രതി സ്വപ്ന സുരേഷിനെ (Swapna Suresh)സംരക്ഷിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം പരാതിയായി പരിഗണിച്ചാണ് ജോലിയിൽ നിന്ന് നീക്കിയതെന്ന് HRDS. സ്വപ്നയ്ക്ക് ജോലി നൽകിയതിന്റെ പേരിൽ സർക്കാർ നിരന്തരമായി വേട്ടയാടുകയാണെന്നും എച്ച്ആർഡിഎസ് ആരോപിച്ചു.
2022 ഫെബ്രുവരി 18 നാണ് സ്വപ്നയെ HRDS ഇന്ത്യയുടെ സ്ത്രീ ശാക്തീകരണം CSR ഡയറക്ടറായി നിയമിച്ചത്. സ്വപ്നയെ ജോലിയ്ക്കെടുത്തതിന്റെ പേരിൽ വേട്ടയാടിയ സർക്കാർ എം ശിവശങ്കറിനെ പിരിച്ചുവിട്ട് മാതൃക കാണിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി HRDS അധികൃതർ പരിഹസിച്ചു.
എന്നാൽ സ്വപ്നയെ വേതനമില്ലാതെ സ്ത്രീ ശാക്തീകരണ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരെഞ്ഞെടുത്തതായും HRDS വ്യക്തമാക്കി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ HRDS ചെല്ലുംചെലവും കൊടുത്ത് സംരക്ഷിയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ആരോപണമുന്നയിച്ചിരുന്നു. ഇത് പരാതിയായി പരിഗണിച്ചാണ് നിയമനം റദ്ദാക്കുന്നതെന്ന് HRDS ചീഫ് പ്രൊജക്ട് കോ- ഓർഡിനേറ്റർ ജോയ് മാത്യു പറഞ്ഞു.
advertisement
സ്വർണക്കടത്തിലെ മറ്റൊരു പ്രതിയുമായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചിരുന്നു. അതുകൊണ്ടാണ് സ്വപ്നയ്ക്ക് ജോലി നൽകിയത്. സ്വപ്നയെ നീക്കം ചെയ്തത് ബാഹ്യസമ്മർദ്ദംമൂലമല്ലെന്നും ജോയ് മാത്യു പറഞ്ഞു.
സി എസ് ആര്‍ ഡയറക്ടറായി പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് സ്വപ്ന സുരേഷ് എച്ച്ആർഡിഎസിൽ ജോലിക്ക് കയറിയത്. കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കുക പ്രവര്‍ത്തിക്കുക എന്നിവയാണ് ചുമതല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 06, 2022 3:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swapna Suresh|സ്വപ്നയെ ജോലിയിൽ നിന്നും നീക്കം ചെയ്തു; ശിവശങ്കറിനെ പിരിച്ചുവിട്ട് മാതൃക കാണിക്കുമോയെന്ന് HRDS







