advertisement

'അതൊന്നും നിങ്ങൾ അറിയണ്ട'; വയനാട് ഫണ്ട്, ജമാത്ത് ഇസ്ലാമി ബന്ധം; ചോദ്യങ്ങളിൽ വി ഡി സതീശൻ

Last Updated:

വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും പദ്ധതി പൂർത്തിയാക്കിയ ശേഷം കണക്ക് പറയാമെന്നുമായിരുന്നു സതീശന്റെ പ്രതികരണം.

News18
News18
കാസർ​ഗോഡ്: മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് തന്ത്രപരമായി ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട് ഫണ്ടുമായും ജമാഅത്തെ ഇസ്ലാമിയുമായുമുള്ള ബന്ധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് വി ഡി സതീശൻ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയത്. വയനാട് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും പദ്ധതി പൂർത്തിയാക്കിയ ശേഷം കണക്ക് പറയാമെന്നുമായിരുന്നു സതീശന്റെ പ്രതികരണം.
വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി കോൺ​ഗ്രസ് പിരിച്ച ഫണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിൽ ഉണ്ടെന്ന കോൺ​ഗ്രസ് നേതാവ് കെ.സി. വേണു​ഗോപാൽ വെളിപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ചാണ് മാദ്ധ്യമങ്ങൾ ചോദ്യമുന്നയിച്ചത്.
ഒരു പ്രോജക്ട് പൂർത്തിയാകുമ്പോൾ അതിന്റെ കണക്ക് പറയുമെന്ന് പറഞ്ഞ് വി ഡി സതീശൻ ചോദ്യത്തെ തന്ത്രപരമായി നേരിട്ടു. പയ്യന്നൂരിൽ പാവപ്പെട്ട രക്തസാക്ഷികളുടെ പേരിലെ ഫണ്ട് മുഴുവൻ പിണറായി സർക്കാർ അടിച്ചുമാറ്റി. അത് അടിച്ചുമാറ്റിയാൾക്ക് ട്രിബിൾ പ്രമോഷൻ കൊടുത്തു. ചോദ്യം ചെയ്തവനെ പുറത്താക്കി. അതാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും വി ഡി സതീശൻ പറഞ്ഞു.
advertisement
തുടർന്നും മാദ്ധ്യമങ്ങൾ ചോദ്യമുന്നയിച്ചു. ജമാത്തെ ഇസ്ലാമി ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ മാദ്ധ്യമങ്ങളോട് കയർത്ത് സംസാരിച്ചു. താൻ സംസാരിക്കുന്നതിനിടയിൽ ചോദ്യങ്ങൾ ചോദിക്കരുത്. അതിനുള്ള അധികാരം നിങ്ങൾക്കില്ല. തന്നെ പ്രോകോപിപ്പിക്കാനുള്ള മാദ്ധ്യമങ്ങളുടെ ​ഗൂഢാലോചന നടക്കില്ലെന്നും വി ഡി സതീശൻ പൊട്ടിത്തെറിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അതൊന്നും നിങ്ങൾ അറിയണ്ട'; വയനാട് ഫണ്ട്, ജമാത്ത് ഇസ്ലാമി ബന്ധം; ചോദ്യങ്ങളിൽ വി ഡി സതീശൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement