സുന്നത്തിൽ പിഞ്ചു കുഞ്ഞിന്റെ ലിംഗത്തിന് തകരാറ്: ആശുപത്രിക്കെതിരേ നടപടി

Last Updated:
തിരുവനന്തപുരം : സുന്നത്ത് കർമ്മത്തിനിടെ പിഞ്ചു കുഞ്ഞിന് അപകടമുണ്ടായ സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ നിർദേശം. തുരുമ്പെടുത്ത ഉപകരണങ്ങളാണ് ആശുപത്രിയിലുള്ളതെന്നും ആശുപത്രി എത്രയും വേഗം പൂട്ടണമെന്നുമാണ് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോര്‍ട്ട് നൽകിയിരുന്നു. ആശുപത്രിക്കും ജീവനക്കാര്‍ക്കുമെതിരേ നടപടി വേണമെന്ന ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടറുടെയും ഡിഎംഒയുടെയും ശുപാര്‍ശ മനുഷ്യാവകാശ കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്.
മലപ്പുറം മാറാഞ്ചേരി സ്വദേശിനി ജമീലയുടെ 23 ദിവസം മാത്രം പ്രായമായ കുഞ്ഞാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം അപകടത്തിനിരയായത്. പെരുമ്പടപ്പ് കെ.വി.എം മെഡിക്കല്‍ സെന്ററില്‍ നടന്ന സുന്നത്ത് കര്‍മ്മത്തിനിടെ കുഞ്ഞിന്റെ ലിംഗത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും നഷ്ടപ്പെട്ടിരുന്നു.എംബിബിഎസ് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുളള ഡോക്ടര്‍ നടത്തിയ സുന്നത്ത് കര്‍മ്മത്തിനിടെയാണ് പിഞ്ചു കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. തുടർന്ന് മാതാവ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ ഉണ്ടായത്.
advertisement
സംഭവത്തിൽ അന്വേഷണം നടത്തിയ കമ്മീഷൻ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് രണ്ട് ലക്ഷം രൂപ ഇടക്കാല ആശ്വാസമായി നൽകണമെന്ന് സർക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രിയുടെ ഓപ്പറേഷന്‍ തീയറ്ററും ഫാർമസിയും നിബന്ധനകൾ പാലിച്ചല്ല പ്രവർത്തിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയ കമ്മീഷൻ, ആശുപത്രിയുടെ സേവനം അപകടകരവും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് അറിയിച്ചു.
യാതൊരു നൂതന സംവിധാനങ്ങളുമില്ലാത്ത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഡോക്ടറുടെ പരിചയക്കുറവ് തന്നെയാണ് ഗുരുതര പിഴവിന് ഇടയാക്കിയത്. കുഞ്ഞിന്റെ ചികില്‍സയ്ക്കായി ഒന്നേകാല്‍ ലക്ഷം രൂപയിലധികം മാതാപിതാക്കള്‍ ഇതിനോടകം ചെലവാക്കിയതായും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
advertisement
ആ സാഹചര്യത്തിൽ 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 18(എ)(1) അനുസരിച്ചാണ് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് നൽകിയിരിക്കുന്നത്. നവജാത ശിശുക്കളില്‍ നടത്തുന്ന ഇത്തരം ശസ്ത്രക്രിയയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊലീസില്‍ പരാതിയുമായി സമീപിച്ച മാതാപിതാക്കളെ പൊലീസിന്റെ സമീപനം മോശമായിരുന്നെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുന്നത്തിൽ പിഞ്ചു കുഞ്ഞിന്റെ ലിംഗത്തിന് തകരാറ്: ആശുപത്രിക്കെതിരേ നടപടി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement