ന്യൂഡൽഹി : വാടകഗർഭധാരണത്തിന് (സരോഗസി) കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം. വൻതുകകൾ കൈപ്പറ്റിയുള്ള വാടകഗർഭധാരണം പൂർണ്ണമായും നിരോധിക്കുന്ന സറോഗസി റെഗുലേഷൻ ബിൽ 2016 ലോക്സഭ പാസാക്കി. ബില്ലിലെ പുതിയ വ്യവസ്ഥ പ്രകാരം അടുത്ത ബന്ധുക്കളെ മാത്രമെ വാടക ഗർഭധാരണത്തിനായി ആശ്രയിക്കാൻ പാടുള്ളു.
Also Read-മരിച്ച സ്ത്രീയിൽ നിന്ന് സ്വീകരിച്ച ഗർഭപാത്രത്തിലൂടെ കുഞ്ഞ് പിറന്നുവാടക ഗർഭധാരണത്തിന് നിയന്ത്രണങ്ങളോ നിയമങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ കടുത്ത ചൂഷണ മേഖലയായി ഇത് മാറിയിരുന്നു.വിദേശ രാജ്യങ്ങളിൽ നിന്നടക്കം വാടക ഗർഭപാത്രം തേടി ആളുകൾ ഇന്ത്യയിലെത്തി തുടങ്ങി. പ്രസവശേഷം കുട്ടികൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ശാരീരിക വൈകല്യങ്ങളോ ഉണ്ടെങ്കിൽ അവരെ ഉപേക്ഷിച്ചു പോയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. വാടക ഗര്‍ഭധാരണത്തിന്റെ പേരിൽ രാജ്യത്തെ സ്ത്രീകൾ നേരിടുന്ന അനീതികളുടെ പശ്ചാത്തലത്തിലാണ് ബില്ല് പാസാക്കിയിരിക്കുന്നത്.
Also Read-PUBG ഗെയിമിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴിയോ?പരോപകാര പ്രവൃത്തിയെന്നാണ് വാടക ഗർഭധാരണത്തെ ബില്ലിൽ വിശേഷിപ്പിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഗർഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പണമോ മറ്റ് പാരിതോഷികങ്ങളോ കൈപ്പറ്റാൻ പാടില്ല.
ബില്ലിലെ സുപ്രധാന വ്യവസ്ഥകൾഗര്ഭാപാത്രം വാടകയ്ക്ക് നൽകുന്നത് പരോപകാര പ്രവൃത്തി. അത് വാണിജ്യമാക്കുന്നതിന് സമ്പൂർണ്ണ വിലക്ക്.
വാടക ഗർഭധാരണത്തിനായി അടുത്ത ബന്ധുവിനെ മാത്രമെ ആശ്രയിക്കാൻ പാടുള്ളു. ഇത് ചൂഷണങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
വാടകഗർഭം ധരിക്കുന്ന സ്ത്രീക്കും സ്വീകരിക്കുന്ന ദമ്പതികൾക്കും യോഗ്യത സർട്ടിഫിക്കറ്റ് നിർബന്ധം.
ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമെ വാടക ഗർഭധാരണത്തിന് അനുമതിയുള്ളു. വിദേശികൾ, വിദേശത്ത് താമസിക്കുന്നവർ, വിദേശ പൗരത്വമുള്ള ഇന്ത്യക്കാർ എന്നിവർ വാടകഗർഭപാത്രം തേടിഇന്ത്യയിലെത്തുന്നതിന് വിലക്ക്.
സ്വവർഗ്ഗ ദമ്പതികൾ, ഏകരക്ഷിതാക്കൾ, ലിവ്-ഇൻ ദമ്പതികൾ തുടങ്ങിയവർക്ക് വാടകഗർഭധാരണത്തിന് അനുമതിയില്ല.
കുട്ടികൾ ഉള്ള ദമ്പതികൾക്ക് വാടകഗർഭധാരണത്തിന് വിലക്ക്.
ദേശീയ-സംസ്ഥാന തലത്തിൽ സറോഗസി ബോർഡ് രൂപീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.