• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ഭൂദാനത്തിന് ഇത് കണ്ണീരു തോരാത്ത ഓണം: മുത്തപ്പൻ മല കൊണ്ടുപോയവരുടെ ഓർമകളിൽ നാട്

ഒരുമിച്ചു കൂടാൻ പ്രിയപ്പെട്ടവർ ഒപ്പം ഇല്ലെങ്കിൽ പിന്നെ അതൊരു സാധാരണ ദിവസം മാത്രമാണ്...

news18
Updated: September 11, 2019, 7:29 AM IST
ഭൂദാനത്തിന് ഇത് കണ്ണീരു തോരാത്ത ഓണം: മുത്തപ്പൻ മല കൊണ്ടുപോയവരുടെ ഓർമകളിൽ നാട്
bhoodhanam
 • News18
 • Last Updated: September 11, 2019, 7:29 AM IST IST
 • Share this:
#അനുമോദ് സി.വി

നാട് മുഴുവൻ ആഘോഷത്തിൽ മുഴുകുമ്പോഴും ഓണത്തിന് ഒരു പൂക്കളം പോലുമില്ലാത്ത ഒരു നാടുണ്ട്... നിലമ്പൂരിനു തൊട്ടടുത്തുള്ള ഭൂദാനം ഗ്രാമം. ഓണ ദിനങ്ങളും സാധാരണ പോലെ കടന്നു പോകുകയാണ് ഇവിടെ. ഭൂദാനത്തിനിത് ഇനിയും തോരാത്ത കണ്ണീരിന്റെ ഓണമാണിന്ന്. മണ്ണിനടിയിൽ ആണ്ടുപോയ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ ശ്വാസംമുട്ടിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്നാട്ടുകാർ എങ്ങനെയാണ് ഓണം ആഘോഷിക്കുക.

Also Read-'ഇന്നലെ നടന്ന വഴിയും കണ്ട വീടുകളും എല്ലാം എവിടെ?? എല്ലാം ഒരു മൺകടലിൽ'

കഴിഞ്ഞവർഷം ഓണക്കാലത്ത് വടംവലിയിൽ കയറിന്റെ ഒരറ്റത്ത് ഒരുമിച്ച് പിടിച്ച് ആഞ്ഞ് വലിച്ചവരും കസേരകളികൊപ്പം ഓടിയവരും ഒക്കെയാണ് ഒരു ദിവസം കൊണ്ടാണ് ഇല്ലാതായി പോയത്. ഇക്കുറി ഇന്നാട്ടുകാർക്ക് പൂക്കളം ഇല്ല.. പൂപ്പൊലി പാടില്ല ഓണക്കളികൾ ഇല്ല ഓണസദ്യയും ഇല്ല.. ഓണം വേദനിക്കുന്ന ഒരു ഓർമ്മ ആവുകയാണ് ഈ നാട്ടുകാർക്ക്.

Also Read-'മണ്ണിനടിയിലേക്ക് മടങ്ങിപ്പോയ ഒരാളെ പോലും ഞാന്‍ കണ്ടിട്ടില്ല; പക്ഷേ അവരെല്ലാം എന്‍റെ ആരൊക്കെയോ ആണെന്ന് തോന്നുന്നു'

ഒരുമിച്ചു കൂടൽ ആണ് ഓണം , പക്ഷേ ഒരുമിച്ചു കൂടാൻ പ്രിയപ്പെട്ടവർ ഒപ്പം ഇല്ലെങ്കിൽ പിന്നെ അതൊരു സാധാരണ ദിവസം മാത്രമാണ്... ആഘോഷങ്ങൾക്കിടെ നമുക്കു മറക്കാതിരിക്കാം മുത്തപ്പൻ മല കൊണ്ടുപോയ 59 പേരെയും അവരെ തീരാ വേദനയോടെ ഓർത്തിരിക്കുന്ന ഇന്നാട്ടുകാരെയും..

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍