ഗുരുവായൂരിൽ 77 വിവാഹങ്ങളിൽ 33 എണ്ണം രാവിലെ 6 മണിക്ക് മുമ്പ് നടന്നു

Last Updated:

കഴിഞ്ഞ ദിവസം രാത്രി വഴിപാടുകൗണ്ടറുകൾ അടയ്ക്കുന്നതുവരെ 77 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്

ഗുരുവായൂർ
ഗുരുവായൂർ
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കല്യാണമണ്ഡപത്തിൽ ഇന്ന് നടക്കുന്ന 77 വിവാഹങ്ങളിൽ 33 എണ്ണം രാവിലെ 6 മണിക്ക് മുൻപേ കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്താണ് ഇന്ന് നടക്കേണ്ട വിവാഹങ്ങൾ രാവിലെ ആറ് മണിക്ക് മുമ്പും ഒമ്പത് മണിക്ക് ശേഷവുമായി പുനഃക്രമീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ എത്തുന്ന ഇന്ന് ക്ഷേത്രസന്നിധിയിൽ കൂടുതൽ വിവാഹങ്ങൾ നടത്താനായി നിശ്ചയിച്ചിരുന്നു. മലയാളമാസമായ മകരത്തിലെ ശുഭമുഹൂർത്തങ്ങളിലൊന്നാണ് ഇന്നത്തേത്. കഴിഞ്ഞ ദിവസം രാത്രി വഴിപാടുകൗണ്ടറുകൾ അടയ്ക്കുന്നതുവരെ 77 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്.
രാവിലെ അഞ്ചുമണി മുതൽ ഏഴുവരെ 23 വിവാഹങ്ങൾ നടത്താനാണ് നിശ്ചയിച്ചിരുന്നു. ഏഴുമുതൽ ഒമ്പതുവരെ 11 വിവാഹങ്ങളാണ് ശീട്ടാക്കിയത്. ഈ സമയത്തിനുള്ളിലാണ് പ്രധാനമന്ത്രിയുടെ വരവ്. ഇത് കണക്കിലെടുത്താണ് വിവാഹങ്ങൾ രാവിലെ ആറ് മണിക്ക് മുമ്പും ഒമ്പത് മണിക്ക് ശേഷവുമാക്കിയത്.
നരേന്ദ്ര മോദി രാവിലെ എട്ടിനുശേഷം ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് 8.45ന് നടക്കുന്ന സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് കല്യാണമണ്ഡപത്തിൽ എത്തും. നാല്‌ മണ്ഡപങ്ങളിൽ ഏറ്റവും മുന്നിലുള്ള മണ്ഡപത്തിലാണ് താലികെട്ട്. മറ്റു മൂന്ന്‌ മണ്ഡപങ്ങളിലും ഈ സമയം വിവാഹങ്ങൾ നടക്കും. പ്രധാനമന്ത്രി ഈ വിവാഹങ്ങൾക്കും സാന്നിധ്യമാകുമെന്നാണ് കരുതുന്നത്.
advertisement
രാവിലെ 9 മുതൽ 10 വരെയുള്ള സമയം 18 വിവാഹങ്ങളാണ് നടക്കുക. പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനസമയം ക്ഷേത്രത്തിൽ അത്യാവശ്യം വേണ്ട ജീവനക്കാരേ ഉണ്ടാകൂ. നാലമ്പലത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മേൽശാന്തി ശ്രീനാഥ് നമ്പൂതിരി, ഓതിക്കൻ, ആവശ്യമുള്ള കീഴ്ശാന്തിക്കാർ, അത്യാവശ്യമുള്ള പരിചാരകന്മാർ മാത്രമേ ഉണ്ടാകൂ. ഗണപതി, ഭഗവതി, അയ്യപ്പൻ എന്നീ ഉപദേവകോവിലുകളിൽ കീഴ്ശാന്തിക്കാരുണ്ടാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗുരുവായൂരിൽ 77 വിവാഹങ്ങളിൽ 33 എണ്ണം രാവിലെ 6 മണിക്ക് മുമ്പ് നടന്നു
Next Article
advertisement
ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസയിൽ കോൺഗ്രസിൽ ഭിന്നത
ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസയിൽ കോൺഗ്രസിൽ ഭിന്നത
  • ദിഗ്‌വിജയ സിംഗിന്റെ ആർ‌എസ്‌എസ്-ബിജെപി പ്രശംസ കോൺഗ്രസിൽ ഭിന്നതക്കും ചർച്ചകൾക്കും വഴിവച്ചു.

  • സിംഗിന്റെ പരാമർശം വിവാദമായതോടെ കോൺഗ്രസ് ഔദ്യോഗികമായി ആർ‌എസ്‌എസ് പ്രത്യയശാസ്ത്രം തള്ളിക്കളഞ്ഞു.

  • ആർഎസ്എസ്-ബിജെപി വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നതയും പ്രതികരണങ്ങളും ഉയർന്നു.

View All
advertisement