Karipur Air India Express Crash | കരിപ്പൂർ ദുരന്തത്തിൽ മരണം 14; പൈലറ്റും സഹപൈലറ്റും മരിച്ചു; വിമാനം തകർന്നത് മതിലിൽ ഇടിച്ച്
Last Updated:
അപകടത്തിൽ സാരമായി പരിക്കേറ്റവരെ കോഴിക്കോട് നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മിംസ് ആശുപത്രിയിൽ 36 പേരെയും ബേബി മെമ്മോറിയൽ ആശുപത്രിയിൽ 25 പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 20 പേരെയും മൈത്ര ആശുപത്രിയിൽ 7 പേരെയുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കോഴിക്കോട്: കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. പൈലറ്റ് ഉൾപ്പെടെയാണ് 14 പേർ മരിച്ചത്. വിമാനം മതിലിൽ ഇടിച്ച് രണ്ടായി പിളർന്ന് പോകുകയായിരുന്നു. വിമാനത്തിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്നവരെയാണ് അപകടം ഗുരുതരമായി ബാധിച്ചതെന്നാണ് വിവരം.
അപകടത്തിൽ സാരമായി പരിക്കേറ്റവരെ കോഴിക്കോട് നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മിംസ് ആശുപത്രിയിൽ 36 പേരെയും ബേബി മെമ്മോറിയൽ ആശുപത്രിയിൽ 25 പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 20 പേരെയും മൈത്ര ആശുപത്രിയിൽ 7 പേരെയുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കരിപ്പൂര്‍ വിമാന അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുവാനായി രണ്ട് നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.കൺട്രോൾ റൂം നമ്പർ (Control Room): 0483- 2719493,ഹെൽപ് ലൈൻ നമ്പർ (Helpline): 0495 - 2376901.
advertisement
കോഴിക്കോട് മെഡിക്കൽ കോളേജ് - 8547616121, ബേബി മെമ്മോറിയൽ ആശുപത്രി - 9388955466, 8547754909, മിംസ് ആശുപത്രി - 9447636145, 9846338846, മൈത്ര ആശുപത്രി - 9446344326, ബീച്ച് ആശുപത്രി - 9846042881, 8547616019.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 07, 2020 10:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karipur Air India Express Crash | കരിപ്പൂർ ദുരന്തത്തിൽ മരണം 14; പൈലറ്റും സഹപൈലറ്റും മരിച്ചു; വിമാനം തകർന്നത് മതിലിൽ ഇടിച്ച്