ആധുനിക ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതി ജെമിനി ശങ്കരന് അന്തരിച്ചു. ജംബോ, ജെമിനി, റോയല്‍ സര്‍ക്കസുകളുടെ സ്ഥാപകനായ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 99 വയസായിരുന്നു. ഇന്ത്യന്‍ സര്‍ക്കസിനെ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന് എന്ന ജെമിനി ശങ്കരന് 1951-ലാണ് ജെമിനി സര്‍ക്കസ് ആരംഭിക്കുന്നത്.
തലശ്ശേരി കൊളശ്ശേരിയില്‍ സ്കൂള്‍ അധ്യാപകനായ രാമന് നായരുടെയും കല്യാണിയമ്മയുടെയും മകനായി 1924 ജൂണ്‍ 13-ന് ജനനം. കൊളശ്ശേരി ബോര്‍ഡ് സ്കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് സര്‍ക്കസില്‍ താത്പര്യം കണ്ടെത്തിയത്. തുടര്‍ന്ന് അഭ്യാസിയാവണമെന്ന മോഹത്തോടെ ആദ്യം കളരിപ്പയറ്റ് അഭ്യസിച്ചു. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും സര്‍ക്കസുമായി പ്രദര്‍ശന പര്യടനം നടത്തിയ ജെമിനി ശങ്കരന് ഒട്ടേറെ രാഷ്ട്രത്തലവന്മാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.
ഗൾഫിൽനിന്നെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയായ 62കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ
സഹപ്രവര്‍ത്തകനായ സഹദേവനുമായി ചേര്‍ന്ന് മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് വാങ്ങി. കൂടുതല്‍ കലാകാരന്മാരെ സംഘടിപ്പിച്ച് വിപുലപ്പെടുത്തിയശേഷം ജെമിനി എന്ന പുതിയ പേരില്‍ ഗുജറാത്തിലെ ബില്ലിമോറിയില്‍ 1951 ഓഗസ്റ്റ് 15-ന് ഉദ്ഘാടനം. അതോടെ സര്‍ക്കസ് ലോകത്ത് ജെമിനി ശങ്കരന് താരമായി. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി അതിവേഗം വളര്‍ന്ന ജെമിനി വിദേശത്തും പേരെടുത്തു. 1977 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് ജെമിനിയുടെ സഹോദര സ്ഥാപനമായ ജംബോ സര്‍ക്കസിന്റെ തുടക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.