HOME /NEWS /Kerala / കേരള പൊലീസ് ഇനി 'യന്തിരൻ' ഡാ... ഇന്ത്യയിലെ ആദ്യത്തെ പൊലീസ്‌ റോബോട്ട്‌ കേരള പോലിസിൽ

കേരള പൊലീസ് ഇനി 'യന്തിരൻ' ഡാ... ഇന്ത്യയിലെ ആദ്യത്തെ പൊലീസ്‌ റോബോട്ട്‌ കേരള പോലിസിൽ

കേരള പൊലീസ്

കേരള പൊലീസ്

ഇന്ത്യയിലെ ആദ്യത്തെ പൊലീസ്‌ റോബോട്ട്‌ കേരള പോലിസിൽ.

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ പൊലീസ്‌ റോബോട്ട്‌ കേരള പോലിസിൽ. ഇതോടെ, പൊലീസ് സേവനങ്ങൾക്കു ഇന്ത്യയിൽ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പൊലീസ്. കേരള പൊലീസിൽ 'യെന്തിരൻ പൊലീസ്' എത്തുന്നതോടെ രാജ്യത്ത് പൊലീസ് സേനയിൽ റോബോട്ടിനെ ഉപയോഗിക്കുന്ന നാലാമത് രാജ്യമാകും ഇന്ത്യ.

    യെന്തിരൻ പൊലീസ് എത്തുന്നതോടെ പൊലീസ് ആസ്ഥാനത്തിന്‍റെ മട്ടും ഭാവവും മാറും. സംസ്ഥാന പൊലീസ് മേധാവിയെ കാണാനെത്തുന്നവർക്ക് വേണ്ട നിർദേശങ്ങൾ ചോദിച്ചറിയുന്നത് ഈ റോബോട്ട് ആയിരിക്കും. പൊലീസ് മേധാവിയെ കാണാൻ എത്തുന്നവർക്ക്  വേണ്ട നിർദ്ദേശങ്ങൾ നൽകാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിത്.

    ഒരു തവണ എത്തിയവരെ ഓർത്തുവയ്ക്കാനും ഈ റോബോട്ടിന‌ു ശേഷിയുണ്ടാകും. കേരളപൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

    കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

    ഇന്ത്യയിലെ ആദ്യത്തെ പൊലീസ്‌ റോബോട്ട്‌ കേരള പോലിസിൽ

    പോലീസ് സേവനങ്ങൾക്കു ഇന്ത്യയിൽ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തിൽ ലോകത്ത് തന്നെ നാലാമത് രാജ്യവുമാകുന്നു.

    പൊലീസ് ആസ്ഥാനത്ത് ഇനി മുതൽ സന്ദർശകരെ റോബോട്ട്‌ സ്വീകരിക്കും സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിത്. സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കുവാനും അവരുടെ പരാതികൾ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുകയും മാർഗനിർദ്ദേശങ്ങൾ നൽകാനും റോബട്ടിലൂടെ സാധിക്കും. ഒരു തവണയെത്തിയവരെ ഓർത്തുവയ്ക്കാനും ഈ റോബോട്ടിന‌ു ശേഷിയുണ്ടാകും.

    കേരള പോലീസ് സൈബർ ഡോമും അസിമോവ് റോബോട്ടികും സംയുക്തമായാണ് KP -BOT എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.

    #keralapolice #kprobo #keralapolicerobot

    First published:

    Tags: Kerala police, Kerala Police Facebook page, Kerala police Facebook post, Kerala Police FB page