പക്ഷിയിടിച്ചതിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം തിരിച്ചിറക്കി
- Published by:Nandu Krishnan
- news18-malayalam
Last Updated:
തിരുവനന്തപുരം – ബെംഗളൂരു ഇൻഡിഗോ വിമാനമാണ് തിരിച്ചിറക്കിയത്
പക്ഷിയിടിച്ചതിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരം – ബെംഗളൂരു ഇൻഡിഗോ വിമാനമാണ് തിരിച്ചിറക്കിയത്.തിങ്കളാഴ്ച രാവിലെ 7.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇൻഡിഗോയുടെ 6ഇ 6629 വിമാനം ടേക്ക്ഓഫ് ചെയ്യുന്നതിനിടെയാണ് പക്ഷിയിടിച്ചത്. തുടർന്ന് ഒന്നര മണിക്കൂറിലധികം വിമാനം പരിശോധനയ്ക്ക് വിധേയമാക്കി. ഒടുവിൽ വിമാനം റദ്ദ് ചെയ്തതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
അറ്റകുറ്റ പണി നടക്കുന്നതിനാൽ റൺവേ അടച്ചിട്ടിരിക്കുകയാണെന്നും യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റിയെന്നും വീട്ടിൽപ്പോയി വരാവുന്നവരെ തിരിച്ചെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. മറ്റൊരു വിമാനം എത്തിച്ച് ബെംഗളൂരുവിലേക്കുള്ള സർവീസ് വൈകിട്ട് ആറരയ്ക്ക് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 24, 2025 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പക്ഷിയിടിച്ചതിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം തിരിച്ചിറക്കി


