പൗരത്വ പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെടുമെന്ന് ഐഎന്‍എല്‍
Last Updated:
വിവേചനപരമായ ഇത്തരം നിയമങ്ങള്‍ ഇന്ത്യയുടെ മതേതര ഭാവിക്ക് തിരിച്ചടിയാകുമെന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുൽ വഹാബ് വ്യക്തമാക്കി.
കോഴിക്കോട്: കേന്ദ്ര പൗരത്വ പട്ടികയില്‍ നിന്ന് ബംഗാള്‍ മാതൃകയില്‍ കേരളം വിട്ടു നില്‍ക്കണമെന്ന് ഇടതുമുന്നറിയില്‍ ആവശ്യപ്പെടുമെന്ന് ഐഎന്‍എല്‍ സംസ്ഥാന സമിതി. ബംഗാളില്‍ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. കേരളവും ഈ മാതൃത സ്വീകരിക്കണമെന്ന് ഐഎന്‍എല്‍ ഇടതുമുന്നണിയില്‍ ആവശ്യപ്പെടും.
പൗരത്വ രജിസ്റ്റര്‍ രാജ്യത്തെ പൗരന്‍മാരെ രണ്ടായിക്കാണാൻ മാത്രമേ ഉപകരിക്കുകയുള്ളു. വിവേചനപരമായ ഇത്തരം നിയമങ്ങള്‍ ഇന്ത്യയുടെ മതേതര ഭാവിക്ക് തിരിച്ചടിയാകുമെന്നും ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുൽ വഹാബ് വ്യക്തമാക്കി.
കേരള സര്‍ക്കാരില്‍ ഇക്കാര്യം ഉന്നയിക്കും. ഐഎന്‍എല്‍ ആവശ്യപ്പെട്ടാല്‍ പിണറായി സര്‍ക്കാരിന് പിന്നോക്കം പോകാനാവില്ല. പൗരത്വ പട്ടികയ്ക്ക് എതിരെ രാജ്യവ്യാപകമായി ശക്തമായ സമരം നടത്താനാണ് ഐഎന്‍എല്‍ തീരുമാനം. അയോധ്യവിധിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കാനും ഐഎന്‍എല്‍ തീരുമാനിച്ചിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 09, 2019 8:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൗരത്വ പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെടുമെന്ന് ഐഎന്‍എല്‍


