Local Body Elections 2020 | തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം; പിന്നാലെ കേരളത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ

Last Updated:

കേരളത്തിൽ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും സമ്മതിച്ച സംഘടനകാര്യ ജനറൽസെക്രട്ടറി  കെ സി വേണുഗോപാൽ ആത്മപരിശോധന നടത്തി ആവശ്യമെങ്കിൽ തിരുത്തി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയമനം.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ കേരളത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ. മൂന്ന് എ ഐ സി സി സെക്രട്ടറിമാർക്ക് കേരളത്തിന്റെ ചുമതല നൽകി. പി വിശ്വനാഥൻ, ഇവാൻ ഡിസൂസ, പി വി മോഹൻ എന്നിവരെയാണ് നിയമിച്ചത്.
താരിഖ് അൻവറെ എ ഐ സി സി ജനറൽ സെക്രട്ടറിയായി നിയമിച്ച ശേഷം ആദ്യമായാണ്  സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ ആകാത്തതിനെ തുടർന്ന് കേരളത്തിലെ നേതാക്കൾ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
ഡി സി സികളുടെ സംഘടനാ വീഴ്ചകളും കോൺഗ്രസിൽ ചർച്ച ആയിരിക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, കാസർകോട് തുടങ്ങിയ ഡി സി സികളുടെ പ്രവർത്തങ്ങൾക്ക് എതിരെ ഘടകകക്ഷി നേതാക്കളും വിമർശനം ഉന്നയിച്ചിരുന്നു.
You may also like:സംസ്ഥാനത്ത് തുടർഭരണ സാധ്യതയെന്ന് CPM സെക്രട്ടേറിയറ്റ് വിലയിരുത്തൽ; BJPയുടെ കടന്നുകയറ്റത്തിൽ വിശദ പരിശോധനയ്ക്കും CPM [NEWS]'പ്രദീപിന്റേത് ആസൂത്രിതമായ ഒരു കൊലപാതകം; ആരാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും മാത്രം അറിഞ്ഞാൽ മതി': സനൽ കുമാർ ശശിധരൻ [NEWS] യുഡിഎഫ്: നേട്ടമുണ്ടായത് ലീഗിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും മാത്രം; മധ്യകേരളത്തിലെ യുഡിഎഫ് വോട്ടുചോര്‍ച്ചക്ക് വെല്‍ഫെയര്‍ ബന്ധവും കാരണം [NEWS]
പരമ്പരാഗത യു ഡി എഫ് കോട്ടളിലും വിള്ളലുണ്ടായത് ഹൈക്കമാൻഡ് ഗൗരവത്തോടെയാണ് കാണുന്നത്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കെ പി സി സി നേതൃമാറ്റത്തിന് ഹൈക്കമാൻഡ് തയ്യാറാകില്ല.
advertisement
തെറ്റുകൾ തിരുത്തി മുന്നോട്ടു പോകണമെന്ന അഭിപ്രായം ഉണ്ടെങ്കിലും നേതൃത്വത്തിൽ മാറ്റത്തിന്റെ ആവശ്യമില്ലെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരീഖ് അൻവർ വ്യക്തമാക്കിയത്.
കേരളത്തിൽ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും സമ്മതിച്ച സംഘടനകാര്യ ജനറൽസെക്രട്ടറി  കെ സി വേണുഗോപാൽ ആത്മപരിശോധന നടത്തി ആവശ്യമെങ്കിൽ തിരുത്തി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയമനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020 | തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം; പിന്നാലെ കേരളത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ
Next Article
advertisement
എട്ട് മണിക്കൂർ ജോലി ചെയ്യും; സെറ്റിൽ വന്നാൽ മഹേഷ് ബാബു ചെയ്യാത്ത കാര്യം എന്തെന്ന് രാജമൗലി
എട്ട് മണിക്കൂർ ജോലി ചെയ്യും; സെറ്റിൽ വന്നാൽ മഹേഷ് ബാബു ചെയ്യാത്ത കാര്യം എന്തെന്ന് രാജമൗലി
  • മഹേഷ് ബാബു സെറ്റിൽ എട്ട് മണിക്കൂർ ജോലി ചെയ്യുമ്പോൾ മൊബൈൽ ഫോൺ തൊടില്ലെന്ന് രാജമൗലി.

  • മഹേഷ് ബാബു നായകനാകുന്ന 'വാരാണസി' എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ രാജമൗലി പങ്കെടുത്തു.

  • 'വാരാണസി' സിനിമയുടെ ടൈറ്റിൽ ടീസർ പുറത്തിറക്കി, പ്രീമിയം ലാർജ് സ്കെയിൽ ഫോർമാറ്റ് ഫിലിംഡ് ഫോർ ഐമാക്സ്.

View All
advertisement