യുഡിഎഫ്: നേട്ടമുണ്ടായത് ലീഗിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും മാത്രം; മധ്യകേരളത്തിലെ യുഡിഎഫ് വോട്ടുചോര്‍ച്ചക്ക് വെല്‍ഫെയര്‍ ബന്ധവും കാരണം
Last Updated:
പരമ്പരാഗത വോട്ടുബാങ്കുകളിൽ ഉണ്ടായ വലിയ നഷ്ടം, മുസ്ലിം സംഘടനകളുടെ കടുത്ത എതിര്‍പ്പ്, ഇവയെല്ലാം മറികടന്ന് യു ഡി എഫ് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തുടരുമോയെന്ന് കാത്തിരുന്ന് കാണണം.
കോഴിക്കോട്: യു ഡി എഫ് ഏറെ വിമര്‍ശനമേറ്റു വാങ്ങിയ തിരഞ്ഞെടുപ്പ് സഖ്യം വഴി നേട്ടമുണ്ടാക്കിയത് വെല്‍ഫെയര്‍ പാര്‍ട്ടിയും മുസ്ലിം ലീഗും. വെല്‍ഫെയര്‍ പാര്‍ട്ടി 42ല്‍ നിന്ന് 65 ആയി സീറ്റ് ഉയര്‍ത്തുകയും മുസ്ലിം ലീഗിന് മലപ്പുറത്ത് ചില പഞ്ചായത്തുകള്‍ തിരിച്ചു പിടിക്കാനും കഴിഞ്ഞത് ഒഴിച്ചാല്‍ ബന്ധം യു ഡി എഫിന് വലിയ നഷ്ടമുണ്ടാക്കി.
മധ്യകേരളത്തിലും തെക്കും യു ഡി എഫ് വോട്ടുകള്‍ ചോരാന്‍ കാരണമായത് വെല്‍ഫെയര്‍ ബന്ധമാണെന്ന വിമര്‍ശനം കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നു കഴിഞ്ഞു. വെല്‍ഫെയര്‍ ബന്ധം വിവാദമാക്കിയത് കോണ്‍ഗ്രസ് നേതാക്കളാണെന്ന മറുവാദവും യു ഡി എഫില്‍ ഉയരുന്നുണ്ട്.
You may also like:കാമുകിയെ കാണാൻ ജെറ്റ്‌സ്‌കീയില്‍ കടല്‍ കടന്ന് കാമുകന്‍; കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഒടുവില്‍ അറസ്റ്റും [NEWS]ജനതാദൾ എസ് പിളർപ്പിലേക്ക്; മുൻ അധ്യക്ഷൻ സികെ നാണുവിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി [NEWS] ക്ഷേത്രത്തിൽ മോഷ്ടിക്കാൻ കയറി; ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി പൊലീസ് [NEWS]
തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നും പരിശോധിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നുമുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന വ്യക്തമായ രാഷ്ട്രീയ സന്ദേശം നല്‍കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ഈ പ്രസ്താവന ഏറെക്കുറെ ശരി വെക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍. മലപ്പുറത്തെ പച്ചക്കോട്ട കാക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ലീഗിനെ സഹായിച്ചു.
advertisement
തിരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിക്കും അംഗബലം കൂടി. നാല്‍പ്പത്തിരണ്ട് ആയിരുന്ന അംഗബലം 65 ആയി ഉയര്‍ന്നു. പക്ഷേ, കോണ്‍ഗ്രസിനും മുന്നണിക്കും വലിയ നഷ്ടമുണ്ടായി. വലിയ തിരിച്ചടിയേറ്റത് മധ്യ കേരളത്തില്‍. ജോസ് കെ മാണിയുടെ മുന്നണി ബന്ധം മാത്രമല്ല ഇവിടെ യു ഡി എഫിന് തിരിച്ചടിയായത്.
കോണ്‍ഗ്രസിന്റെയും പി ജെ ജോസഫിന്റെയും ശക്തി കേന്ദ്രങ്ങളായ ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, പത്തനംതിട്ട, പുതുപ്പള്ളി, തൊടുപുഴ, കോട്ടയം നഗരസഭ എന്നിവിടങ്ങളിലെല്ലാം വോട്ടു ചോര്‍ന്നു. യു ഡി എഫ് മതരാഷ്ട്രവാദികള്‍ക്കൊപ്പമെന്ന് ഇവിടെ ശക്തമായ പ്രചാരണം നടന്നു. അതേസമയം, ചില മറുവാദങ്ങളും ഉയരുന്നുണ്ട്.
advertisement
വെല്‍ഫെയര്‍ ബന്ധം വിവാദമാക്കി വോട്ടര്‍മാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ വഴിയൊരുക്കിയെന്ന വിമര്‍ശനം ചില യു ഡി എഫ് നേതാക്കള്‍ ഉയര്‍ത്തുന്നു.
വെല്‍ഫെയർ പാര്‍ട്ടി യു ഡി എഫ് ബന്ധത്തിന് വഴി വെട്ടിയത് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ്. അത് പിന്നീട് കോണ്‍ഗ്രസിന്റെ ബാധ്യതയായി.
മലബാറിലും പല തദ്ദേശ സ്ഥാപനങ്ങളിലും യു ഡി എഫിന് ഭരണനഷ്ടമുണ്ടാക്കാന്‍ വെല്‍ഫെയര്‍ ബന്ധം വഴിയൊരുക്കിയെന്ന് കണക്കുകള്‍ പറയുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ശക്തികേന്ദ്രമായ മുക്കത്ത് നഗരസഭാ ഭരണം പിടിക്കാമെന്ന് യു ഡി എഫ് മോഹിച്ചെങ്കിലും അതും നടന്നില്ല. പരമ്പരാഗത വോട്ടുബാങ്കുകളിൽ ഉണ്ടായ വലിയ നഷ്ടം, മുസ്ലിം സംഘടനകളുടെ കടുത്ത എതിര്‍പ്പ്, ഇവയെല്ലാം മറികടന്ന് യു ഡി എഫ് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തുടരുമോയെന്ന് കാത്തിരുന്ന് കാണണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2020 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുഡിഎഫ്: നേട്ടമുണ്ടായത് ലീഗിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും മാത്രം; മധ്യകേരളത്തിലെ യുഡിഎഫ് വോട്ടുചോര്‍ച്ചക്ക് വെല്‍ഫെയര്‍ ബന്ധവും കാരണം