'കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടന്നു; യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു'; പി ജയരാജൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
കശ്മീരിലെ കൂപ്‌വാരയില്‍ കണ്ണൂരില്‍ നിന്നുള്ള നാല് ചെറുപ്പക്കാര്‍ പോയി ഏറ്റുമുട്ടി കൊലചെയ്യപ്പെട്ടിട്ടുണ്ട്. അത് ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയിട്ടാണ് കൊല്ലപ്പെട്ടതെന്നും ജയരാജൻ പറഞ്ഞു
കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടന്നുവെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. പൊളിറ്റിക്കൽ ഇസ്ലാം യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നുവെന്നും ശേഖരിച്ച കൂടുതൽ വിശദാംശങ്ങൾ അടുത്ത മാസം പുറത്തിറങ്ങുന്ന 'മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും' എന്ന തന്റെ പുസ്തകത്തിൽ ഉണ്ടെന്നും ജയരാജൻ പറഞ്ഞു.
കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടന്നു. പൊളിറ്റിക്കൽ ഇസ്ലാം വലിയ പ്രശ്നമാകുന്നു. പൊളിറ്റിക്കൽ ഇസ്ലാം യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നു. കണ്ണൂരിൽ നിന്നുൾപ്പെടെ ഇത്തരത്തിൽ യുവാക്കൾ വഴിതെറ്റിയത് ഗുരുതരമായ പ്രശ്നമാണ്. ബാബറി മസ്ജിദ് തകർത്തത് ചിലരിലെങ്കിലും തീവ്ര നിലപാടുണ്ടാക്കി. ഐഎസ് റിക്രൂട്ട്മെന്റ് കേരളത്തിൽ നിന്ന് നടന്നത് ഇതിന്റെ ഭാഗമായാണെന്നും അദേഹം വ്യക്തമാക്കി.
കശ്മീരിലെ കൂപ്‌വാരയില്‍ കണ്ണൂരില്‍ നിന്നുള്ള നാല് ചെറുപ്പക്കാര്‍ പോയി ഏറ്റുമുട്ടി കൊലചെയ്യപ്പെട്ടിട്ടുണ്ട്. അത് ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയിട്ടാണ് കൊല്ലപ്പെട്ടതെന്നും ജയരാജൻ പറഞ്ഞു. മത രാഷ്ട്രത്തിലേ ജീവിക്കാൻ പറ്റൂ എന്ന സന്ദേശത്തിൽ ചിലർ സ്വാധീനിക്കപ്പെട്ടു. മുസ്ലീം സംഘടനകളിലെ അധികാര മോഹവും അവസരവാദവും സ്വാധീനശക്തിയായി. സുന്നി സംഘടനകൾ ഒരു പരിധി വരെ പ്രതിരോധം സൃഷ്ടിച്ചു. എന്നാൽ, ജമാ-അത്തെ ഇസ്‌ലാമിയും, പോപ്പുലർ ഫ്രണ്ടും ഇത്തരക്കാർക്ക് പ്രചോദനമായെന്നും ജയരാജൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 18, 2024 7:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടന്നു; യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു'; പി ജയരാജൻ