Rabies vaccine|പേ വിഷബാധ വാക്സിൻ സുരക്ഷിതമാണോ? ആരോഗ്യ മന്ത്രി വീണാ ജോർജിനെ തിരുത്തി മുഖ്യമന്ത്രി
- Published by:Naseeba TC
- news18-malayalam
Last Updated:
പൊതുജനങ്ങളുടെ ആശങ്ക പരിഗണിച്ച് വാക്സിന്റെ ഗുണനിലവാരം ഉന്നതതല സമിതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.
തിരുവനന്തപുരം: പേവിഷബാധയ്ക്കെതിരായ വാക്സിൻ (Rabies vaccine)സുരക്ഷിതമാണെന്ന ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നിലപാട് നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രലാബ് പരിശോധിച്ച് അനുമതി നൽകിയ വാക്സിനുകളാണ് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചതിന് പിന്നാലെയായിരിന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ. പൊതുജനങ്ങളുടെ ആശങ്ക പരിഗണിച്ച് വാക്സിന്റെ ഗുണനിലവാരം ഒരു ഉന്നതതല സമിതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.
വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം പോലും സംസ്ഥാനത്തില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തെരുവ് നായശല്യം കാരണം ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും ഗുണനലിവാരമില്ലാത്ത വാക്സിൻ കേരളത്തിലേക്ക് കൊണ്ടു വരുന്നുണ്ടെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പികെ ബഷീർ ആരോപിച്ചു.
അരലക്ഷം വാക്സിൻ പിൻവലിച്ചു. വാക്സിൻ കമ്പനി അന്ന് പറഞ്ഞു വല്ലതും സംഭവിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ലെന്ന് പിന്നെങ്ങനെ കൊടുക്കും. ലോകായുക്തയുടെ പല്ല് പറിച്ചത് പൊലെ പട്ടിയുടെ പല്ല് പറിക്കണമെന്നും പികെ ബഷീർ പറഞ്ഞു. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ തള്ളിയ ആരോഗ്യമന്ത്രി വാക്സിൻ ഗുണനിലവാരമുള്ളതാണെന്ന് വിശദീകരിച്ചു. നാഡീവ്യൂഹം കൂടുതലുള്ള ഭാഗത്ത് കടിയേറ്റാൽ വൈറസ് വേഗത്തിൽ തലച്ചോറിലെത്തും അതുകൊണ്ടാണ് വാക്സിൻ എടുത്തവരും മരണപ്പെടുന്നതെന്നും വീണ ജോർജ്ജ് പറഞ്ഞു.
advertisement
Also read: കോട്ടയം ജില്ലയിലാണോ? പട്ടിയെ പേടിക്കണം: 10 ദിവസത്തിൽ കടിയേറ്റത് അറുപതോളം പേർക്ക്, ഒരു മരണം
ഐഡിആർവി, ഇമിനോഗ്ലോബലിനും കെഎംസിഎൽ മുഖേനയാണ് ലഭ്യമാക്കുന്നത്. കേന്ദ്രത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ട്. അരലക്ഷം ഡോസ് പിൻവലിച്ചു എന്ന് പറഞ്ഞത് അങ്ങനെയല്ല. ചൊറിച്ചിൽ വന്നപ്പോൾ പരിശോധിക്കാൻ അയച്ചു. ഗുണനിലവാരമുള്ളതാണെന്ന് മറുപടി തന്നു എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
advertisement
എന്നാൽ വാക്സിൻ ഗുണനിലവാരമുള്ളതാണെന്ന് ആരോഗ്യമന്ത്രിയുടെ വാദത്തെ തള്ളുന്ന മുഖ്യമന്ത്രി, പൊതുജനങ്ങളുടെ ആശങ്ക പരിഗണിച്ച് ഇക്കാര്യം ഉന്നതതല സമിതിയെ വച്ച് പരിശോധിപ്പിക്കണമെന്ന് നിലപാട് എടുത്തു. മെഡിക്കൽ വിദഗ്ദരുടെ അഭിപ്രായമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാൽ ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ഉന്നതതല സമിതി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വന്ധ്യംകരണം നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് പണമില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. അടിയന്തരപ്രമേയത്തിന് അവതരാണനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 30, 2022 12:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rabies vaccine|പേ വിഷബാധ വാക്സിൻ സുരക്ഷിതമാണോ? ആരോഗ്യ മന്ത്രി വീണാ ജോർജിനെ തിരുത്തി മുഖ്യമന്ത്രി