Rabies | ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
തൃശൂർ: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. നടാംപാടം കള്ളിച്ചിത്ര കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഒരുമാസം മുമ്പ് കാട്ടില്‍വെച്ചാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ആരോഗ്യനില വഴളായതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുമ്പാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
തെരുവുനായയുടെ കടിയേറ്റതിന് ശേഷം ഇവര്‍ ചികിത്സ തേടിയിരുന്നില്ല എന്നാണ് വിവരം. വാക്‌സിന്‍ ഉള്‍പ്പെടെ സ്വീകരിച്ചിരുന്നില്ല. ഇവര്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ക്ക് കടിയേറ്റിരുന്നുവെങ്കിലും അവര്‍ ചികിത്സ തേടിയിരുന്നു. അതിനാല്‍ അവര്‍ക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നാണ് വിവരം.
കൊല്ലത്ത് കോടതി മുറിക്കുള്ളിൽ ഫാന്‍ പൊട്ടിവീണു
കൊല്ലം: കോടതി മുറിക്കുള്ളിൽ കാലപ്പഴക്കം ചെന്ന ഫാൻ പൊട്ടിവീണു. പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതിയിലാണ് സംഭവം. കോടതി സിറ്റിംഗ് ഇല്ലാതിരുന്ന സമയമായതിനാല്‍ വലിയ അപകടം ഒഴിവായി. കോടതിയില്‍ സാക്ഷികളെ വിസ്തരിക്കുന്ന സ്ഥലത്ത് ഫിറ്റ് ചെയ്തിരുന്ന ഫാനാണ് പൊട്ടിവീണത്.
advertisement
അപകട സമയത്ത് മൂന്ന് വനിതാജീവനക്കാര്‍ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപെട്ടു. കോടതി സമുച്ചയത്തില്‍ ഇത്തരത്തില്‍ അപകട സ്ഥിതിയിലുള്ള ഫാനുകള്‍ നിരവധിയുണ്ട്. ഇവ പുനഃസ്ഥാപിക്കാന്‍ അടിയന്തിരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 29, 2022 8:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rabies | ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു