സ്വപ്ന സുരേഷിന്റെ പേരിലുള്ള ശബ്ദ രേഖ: അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ്

Last Updated:

ദക്ഷിണ മേഖല ഡിഐജി അജയകുമാർ അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തി.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ ശബ്ദ രേഖ പുറത്തുവന്നതില്‍ അന്വേഷണം പ്രഖ്യാപിച്ചു. ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്നുതന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദക്ഷിണമേഖല ഡിഐജിയോട് നിര്‍ദേശിച്ചു. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നത്. ഇതു പ്രകാരം ദക്ഷിണ മേഖല ഡിഐജി അജയകുമാർ അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തി.
എം. ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് മൊഴി നൽകണമെന്നും എങ്കിൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് ശബ്ദ സന്ദേശത്തിന്റെ ചുരുക്കം. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ പ്രേരിത അന്വേഷണം എന്ന സർക്കാർ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ശബ്ദരേഖ. എന്നാൽ ശബ്ദരേഖ സ്വപ്നയുടെത് ആണോയെന്നും ആണങ്കിൽ ആരോട് സംസാരിച്ചതാണന്നും വ്യക്തതയില്ല.
advertisement
പ്രചരിക്കുന്ന ശബ്ദരേഖ സ്വപ്‌ന സുരേഷിന്റേതാണെങ്കില്‍ എങ്ങനെ ഇത്തരത്തിലൊരു സന്ദേശം റെക്കോര്‍ഡ് ചെയ്‌തെന്നും ആരാണിതിന് പിന്നിലെന്നുമാണ് അന്വേഷിച്ച് ഉത്തരം കണ്ടത്തേണ്ടത്. ജയിലില്‍ സ്വപ്നയെ കാണാന്‍ സ്വാധീനമുള്ളവരടക്കം നിരവധി പേര്‍ എത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. സുരേന്ദ്രൻ ആരോപണമുന്നയിച്ച് മണിക്കൂറുകൾക്കകമാണ് ശബ്ദ രേഖ പുറത്ത് വരുന്നത്. എന്നാൽ സ്വപ്നക്ക് അഭിഭാഷകനെ ഉൾപ്പെടെ കാണാനും ജയിൽ ഫോണിൽ നിന്ന് പുറത്തേക്ക് വിളിക്കാനും അനുമതിയുണ്ട്. ഈ സമയത്ത് റെക്കോഡ് ചെയ്തതാവാമെന്നാണ് ജയിൽ വകുപ്പിന്റെ മറുപടി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വപ്ന സുരേഷിന്റെ പേരിലുള്ള ശബ്ദ രേഖ: അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ്
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement