advertisement

'മുഖ്യമന്ത്രിക്കെതിരെ മൊഴിയ്ക്ക് നിർബന്ധിക്കുന്നു'; സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ശബ്ദസന്ദേശം

Last Updated:

എം. ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് മൊഴി നൽകണമെന്നും എങ്കിൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് ശബ്ദരേഖയുടെ ചുരുക്കം.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്‍റേത് എന്ന പേരില്‍ ശബ്ദസന്ദേശം പുറത്ത്. മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്ന ആരോപണമാണ് ശബ്ദസന്ദേശത്തിലുള്ളത്. ഇതിന് പിന്നാലെ ജയിലിലുള്ള പ്രതിയുടെ ശബ്ദം പുറത്തുവന്നത് അന്വേഷിക്കണമെന്ന് ബിജപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ശബ്ദരേഖയിൽ കേന്ദ്ര ഏജൻസിക്കെതിരെ ഗുരുതര ആരോപണമാണുള്ളത്.
എം. ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് മൊഴി നൽകണമെന്നും എങ്കിൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് ചുരുക്കം. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ പ്രേരിത അന്വേഷണം എന്ന സർക്കാർ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ശബ്ദരേഖ. എന്നാൽ ശബ്ദരേഖ സ്വപ്നയുടെത് ആണോയെന്നും ആണങ്കിൽ ആരോട് സംസാരിച്ചതാണന്നും വ്യക്തതയില്ല.
advertisement
ഏത് അന്വേഷണ ഏജൻസിയെക്കുറിച്ചാണ് ആരോപണമെന്നോ എന്ന് പറഞ്ഞതാണെന്നോ സന്ദേശത്തിലില്ല. അതിനാൽ സന്ദേശം പുറത്ത് വന്നതിനൊപ്പം ഒട്ടേറെ ദുരൂഹതകളും ഉണർന്നിരിക്കുകയാണ്. മാത്രവുമല്ല, തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുള്ള സ്വപ്നയെ ഒട്ടേറെപ്പേർ സന്ദർശിക്കുന്നെന്ന ആരോപണം കെ.സുരേന്ദ്രൻ ഉന്നയിച്ച് മണിക്കൂറുകൾക്ക് ഉള്ളിലാണ് ശബ്ദരേഖ പുറത്ത് വരുന്നത്. എന്നാൽ സ്വപ്നക്ക് അഭിഭാഷകനെ ഉൾപ്പെടെ കാണാനും ജയിൽ ഫോണിൽ നിന്ന് പുറത്തേക്ക് വിളിക്കാനും അനുമതിയുണ്ട്. ഈ സമയത്ത് റെക്കോഡ് ചെയ്തതാവാമെന്നാണ് ജയിൽ വകുപ്പിന്റെ മറുപടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രിക്കെതിരെ മൊഴിയ്ക്ക് നിർബന്ധിക്കുന്നു'; സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ശബ്ദസന്ദേശം
Next Article
advertisement
ജമ്മു കശ്മീരിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ജമ്മു കശ്മീരിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
  • ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചു

  • ഈ വർഷം ജമ്മു മേഖലയിൽ ആകെ ആറ് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ട്

  • ഭീകരർ ഒളിച്ചിരുന്ന മൺവീട്ടിൽ സുരക്ഷാ സേനയുടെ സംയുക്ത ഓപ്പറേഷനിൽ ആയുധങ്ങൾ കണ്ടെടുത്തു

View All
advertisement