ജോമോന് ബസ് ഓടിക്കാൻ സീറ്റ് വേണ്ട; പഴയ പ്രകടനത്തിന്റെ വീഡിയോ വൈറൽ
- Published by:Anuraj GR
- news18-malayalam
Last Updated:
സീറ്റിന്‍റെ വശത്തുനിന്നുകൊണ്ട് ഡാൻസ് കളിച്ചാണ് ജോമോൻ ബസോടിക്കുന്നത്
വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ സാഹസികമായി ബസോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സീറ്റിൽനിന്ന് എഴുന്നേറ്റ് നിന്നും നൃത്തം ചെയ്തും അപകടകരമായി ബസോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സീറ്റിന്‍റെ വശത്തുനിന്നുകൊണ്ട് ഡാൻസ് കളിച്ചാണ് ജോമോൻ ബസോടിക്കുന്നത്. ബസിന്‍റെ ആക്സിലേറ്റർ, ക്ലച്ച്, ബ്രേക്ക് എന്നിവയൊന്നും ഈ സമയം ജോമോന്‍റെ നിയന്ത്രണത്തിലല്ലയെന്നും വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. എന്നാൽ ബസോടിക്കുന്നത് ജോമോനാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യം കസ്റ്റഡിയിലുള്ള ജോമോനോട് ചോദിച്ചറിയുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
ഡ്രൈവർ ജോമോന് ബസ് ഓടിക്കാൻ സീറ്റ് വേണ്ട; പഴയ പ്രകടനത്തിന്റെ വീഡിയോ വൈറൽ #BusAccident #Kerala pic.twitter.com/THbTDMNV79
— News18 Kerala (@News18Kerala) October 7, 2022
അതേസമയം വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരെ നരഹത്യ കുറ്റം ചുമത്തി. ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ പെരുമ്പടവം പൂക്കോട്ടില്‍വീട്ടില്‍ ജോമോന്‍ പത്രോസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.
advertisement
ഡ്രൈവറുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കാക്കനാട് ലാബിലേക്കാണ് അയച്ചത്. മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് രക്തസാമ്പിള്‍ പരിശോധിക്കുന്നത്. ഡ്രൈവറുടെ മുൻകാല പശ്ചാത്തലം പരിശോധിക്കും.
അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇടതുവശത്തു കൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് കൈമാറി.
advertisement
അതേസമയം അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസുടമയെ കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് തവണ (രാത്രി 10.18നും 10.56നും) സന്ദേശം എത്തിയിരുന്നു. അപകടമുണ്ടാകുമ്പോള്‍ ബസ് 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു.
എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ പുറകിൽ ഇടിയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 07, 2022 2:42 PM IST










