പരിസ്ഥിതി സംരക്ഷണത്തിൻ്റെ സന്ദേശവുമായി ഹരിതകേരളം മിഷൻ; ജില്ലാതല മത്സരങ്ങൾക്ക് കോഴിക്കോട്ട് തുടക്കം
Last Updated:
പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി ജനുവരി 19ന് ജില്ലാതല പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കും. ഇതിൻ്റെ ഭാഗമായി വിവിധ പ്രചാരണ പരിപാടികൾ കോഴിക്കോട് ഒരുക്കും.
ഹരിതകേരളം മിഷൻ ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്ക് ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജിൽ നടന്ന മത്സരം ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്‌ദുൽ കരീം ഉദ്ഘാടനം ചെയ്‌തു. ഹരിതകേരളം മിഷൻ ജില്ലാ കോഓഡിനേറ്റർ ഷാജി എം സ്റ്റീഫൻ ആമുഖാവതരണം നടത്തി. പരിസ്ഥിതി സമ്മേളനം സംബന്ധിച്ച് ടെക്നിക്കൽ അസിസ്റ്റൻ്റ് വിവേക് സംസാരിച്ചു.
പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി ജനുവരി 19ന് ജില്ലാതല പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കും. ഇതിൻ്റെ ഭാഗമായി വിവിധ പ്രചാരണ പരിപാടികൾ കോഴിക്കോട് ഒരുക്കും. യു.പി., ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, ഹരിതകർമ്മസേന അംഗങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്നും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാതല പരിപാടിയിൽ നൽകുമെന്നും ഹരിതകേരളം മിഷൻ ജില്ലാ കോഓഡിനേറ്റർ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഹരിതകേരളം മിഷൻ ബ്ലോക്ക് കോ-ഓഡിനേറ്റർമാരായ വൈഷ്ണവി, രാജേഷ്, അഞ്ജലി, ഷപ്‌ന, ഷിബിൻ, ഇൻ്ൺ ഹർഷ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 14, 2026 3:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പരിസ്ഥിതി സംരക്ഷണത്തിൻ്റെ സന്ദേശവുമായി ഹരിതകേരളം മിഷൻ; ജില്ലാതല മത്സരങ്ങൾക്ക് കോഴിക്കോട്ട് തുടക്കം








