'ചുടുചോറ് വാരികളെ കുറ്റവാളികളാക്കി വളർത്തിയെടുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം അരും കൊലകൾ തുടരും'; ജോയ് മാത്യു
- Published by:Sarika KP
- news18-malayalam
Last Updated:
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ മരണത്തില്‍ എസ്‌എഫ്‌ഐയെ കടുത്ത ഭാഷയില്‍ പരിഹസിച്ച് ജോയ് മാത്യു.
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ മരണത്തില്‍ എസ്‌എഫ്‌ഐയെ കടുത്ത ഭാഷയില്‍ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. പതാകയിലും പ്രൊഫൈലിലും ചെഗുവേര. എന്നാല്‍ നമ്മുടെ ചുടുചോറ് വാരികള്‍ക്ക് താല്‍പ്പര്യം കൊടി, കിര്‍മാണി, ട്രൗസര്‍ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ് എന്ന് ജോയ് മാത്യു പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
''പതാകയില്‍ ചെഗുവേര,പ്രൊഫൈലും ചെഗുവേരതന്നെ, പിന്നെ എവിടെയൊക്കെ തിരുകാമോ അവിടെയൊക്കെ തിരുകാനും ചെ തന്നെ. പോരാത്തതിന് ഇടക്കൊക്കെ ചെഗുവേരയുടെ മകളാണെന്ന് പറഞ്ഞു ഒരു സ്ത്രീയെ വിദേശത്ത് നിന്നും ഇറക്കും. എന്നാല്‍ നമ്മുടെ ചുടുചോറ് വാരികള്‍ക്ക് അതിനേക്കാള്‍ താല്‍പ്പര്യം കൊടി, കിർമാണി, ട്രൗസർ എന്നൊക്കെ വീട്ടുപേരുള്ള വിപ്ലവതീപ്പന്തങ്ങളാകാനാണ്. അതുകൊണ്ടാണ് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയെ അതിക്രൂരമായി അവർ കൊലക്ക് കൊടുത്തത് .! ചുടുചോറ് വാരികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവരെ കുറ്റവാളികളാക്കി വളർത്തിയെടുക്കാൻ ഉത്സാഹിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉള്ളിടത്തോളം ഇത്തരം അരും കൊലകള്‍ തുടരും ഈയൊരു പ്രാകൃത കാലത്ത്ത് ജീവിക്കുന്നത് കൊണ്ടാണ് നാം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിക്കുന്നു എന്ന് കുറ്റബോധം തരിമ്ബുമില്ലാതെ നമുക്ക് പറയാൻ പറ്റുന്നത്''.- ജോയ് മാത്യു കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
February 29, 2024 12:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചുടുചോറ് വാരികളെ കുറ്റവാളികളാക്കി വളർത്തിയെടുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം അരും കൊലകൾ തുടരും'; ജോയ് മാത്യു