'മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എംടി യാണ്': ജോയ് മാത്യു
- Published by:Vishnupriya S
- news18-malayalam
Last Updated:
'എഴുത്തുകാരൻ എന്നാൽ' എന്ന തലക്കെട്ടോടെയായിരുന്നു ജോയ് മാത്യൂ കുറിപ്പ് ആരംഭിച്ചത്
മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എംടി യാണെന്ന് നടൻ ജോയ് മാത്യൂ. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയുള്ള എം ടിയുടെ രാഷ്ട്രീയ വിമർശനത്തിലാണ് ജോയ് മാത്യൂവിന്റെ പ്രതികരണം. 'എഴുത്തുകാരൻ എന്നാൽ' എന്ന തലക്കെട്ടോടെയായിരുന്നു ജോയ് മാത്യൂ കുറിപ്പ് ആരംഭിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
കുറിപ്പിന്റെ പൂർണ്ണരൂപം:
എഴുത്തുകാരൻ എന്നാൽ
------------------------
എം ടി എന്ന എഴുത്തുകാരൻ ഉന്നത ശീർഷനാകുന്നത് അധികാരികൾക്ക് മുൻപിൻ റാൻ മൂളിക്കിട്ടുന്ന പദവിയുടെ താൽക്കാലിക തിളക്കങ്ങളിലല്ല, മറിച്ച് സർവ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താൽ ജനങ്ങളിൽ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ നേർക്ക് നേർ നിന്ന് ചോദിക്കുന്നത് കൊണ്ടാണ്. സത്യമായും മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം ടി യാണ്.
advertisement
(പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എം ടി സാഹിത്യം വരേണ്യസാഹിത്യം!)
അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നും എം ടി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിൽ മുഖ്യമന്ത്രി വേദിയിലിരിക്കെയായിരുന്നു എം ടിയുടെ രാഷ്ട്രീയ വിമര്‍ശനം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 11, 2024 9:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എംടി യാണ്': ജോയ് മാത്യു


