'തല്ല് കിട്ടുന്നതാണ് സുഖമെന്ന് പറഞ്ഞാൽ എന്തു ചെയ്യാൻ'; കാനത്തിനെ പരിഹസിച്ച് മുരളീധരൻ

Last Updated:

കെ കരുണാകരൻ മക്കളെ വളർത്തിയത് നല്ല രീതിയിലാണെന്നും മറ്റു നേതാക്കളുടെ മക്കളെ പോലെ ക്ലബിൽ പറഞ്ഞയച്ചല്ല വളർത്തിയതെന്നും മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം: സമരത്തിന് പോയിട്ടാണ് സി പി ഐ എംഎൽഎയ്ക്ക് തല്ല് കൊണ്ടതെന്ന കാനം രാജേന്ദ്രന്‍റെ പരാമർശത്തെ പരിഹസിച്ച് കെ മുരളീധരൻ എം.പി. തല്ലു കിട്ടുന്നതാണ് സുഖമെന്ന് പറഞ്ഞാൽ എന്തു ചെയ്യാൻ കഴിയുമെന്ന് കെ മുരളീധരൻ ചോദിച്ചു. കാനത്തിന് എതിരായ കാര്യങ്ങൾ സി പി ഐ ക്കാർ തന്നെ പുറത്ത് വിടുമെന്നും മുരളീധരൻ പറഞ്ഞു.
യു ഡി എഫ് അധികാരത്തിൽ വന്നാൽ യൂണിവേഴ്സിറ്റി കോളജ് ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് മാറ്റുമെന്നും മുരളീധരൻ
വ്യക്തമാക്കി. ഇപ്പോൾ ഭരിക്കുന്നവർ അന്ന് സമരം ചെയ്യാൻ തയ്യാറെടുക്കണമെന്നും മുരളീധരൻ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് അവിടെ നിലനിൽക്കുന്നിടത്തോളം കാലം എസ് എഫ് ഐയുടെ തേർവാഴ്ച ഉണ്ടാകും. കാക്കിയെ കാണുമ്പോൾ എസ് എഫ് ഐക്കാർക്ക് മാനസികപ്രശ്നം തോന്നുന്നത് കുറ്റം ചെയ്തത് കൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു.
advertisement
യു ഡി എഫ് അധികാരത്തിൽ വന്നാൽ ഏത് ആളുകൾ തുള്ളിയാലും യൂണിവേഴ്സിറ്റി കോളേജ് അവിടെ നിന്ന് മാറ്റും. 92ൽ കരുണാകരൻ സർക്കാർ എടുത്ത തീരുമാനം അടുത്ത യു ഡി എഫ് സർക്കാർ നടപ്പാക്കും. യൂണിവേഴ്സിറ്റ് കോളേജ് ഒന്നുകിൽ ചരിത്ര മ്യൂസിയമാക്കണമെന്നും അല്ലെങ്കിൽ പൊതുസ്ഥലമാക്കി മാറ്റണമെന്നും മുരളീധരൻ വ്യക്തമാക്കി.
കെ കരുണാകരൻ മക്കളെ വളർത്തിയത് നല്ല രീതിയിലാണെന്നും മറ്റു നേതാക്കളുടെ മക്കളെ പോലെ ക്ലബിൽ പറഞ്ഞയച്ചല്ല വളർത്തിയതെന്നും മുരളീധരൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തല്ല് കിട്ടുന്നതാണ് സുഖമെന്ന് പറഞ്ഞാൽ എന്തു ചെയ്യാൻ'; കാനത്തിനെ പരിഹസിച്ച് മുരളീധരൻ
Next Article
advertisement
മലപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി  ബംഗാൾ സ്വദേശി പിടിയിൽ
മലപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
  • മലപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.120 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ.

  • തലക്കാട് വില്ലേജിലെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് പ്രതിയായ മിനാർ ഷെയ്ഖിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

  • പുല്ലൂർ, തൂവക്കാട് ഭാഗങ്ങളിൽ എക്സൈസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പ്രതി മിനാർ ഷെയ്ഖ് പിടിയിലായത്.

View All
advertisement