'മലയാള പത്രങ്ങള്‍ വായിക്കാത്തതു കൊണ്ടാണ് മടങ്ങി വരവ് സമയത്ത് അറിയാതിരുന്നത്'; തരൂരിന് മറുപടിയുമായി കെ. മുരളീധരന്‍

Last Updated:

കോണ്‍ഗ്രസില്‍ ഇരുന്ന് മോദി സ്തുതി വേണ്ടെന്നും ഇത് തുടര്‍ന്നാല്‍ പരസ്യമായി ബഹിഷ്‌കരിക്കേണ്ടി വരുമെന്നും മുരളീധരൻ.

തിരുവനന്തപുരം: മോദി പ്രസ്താവനയെ തുടർന്നുണ്ടായ വിവാദങ്ങളിൽ ശശി തരൂര്‍ നടത്തിയ പരാമശങ്ങള്‍ക്ക് മറുപടിയുമായി കെ. മുരളീധരന്‍ എം.പി. മലയാളത്തിലെ പത്രങ്ങള്‍ വായിക്കാത്തതു കൊണ്ടാണ് തന്റെ മടങ്ങിവരവ് തരൂര്‍ സമയത്ത് അറിയാതിരുന്നതെന്ന് കെ. മുരളീധരന്‍ പറഞ്ഞു. തന്നോട് ബി.ജെ.പിയില്‍ ചേരാന്‍ പറഞ്ഞയാള്‍ കോണ്‍ഗ്രസിലെത്തിയിട്ട് എട്ട് വര്‍ഷമേ ആയിട്ടുള്ളൂവെന്ന്, മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്ക് തരൂര്‍ മറുപടി നല്‍കിയിരുന്നു. ഇതിനെതിരെയാണ് മുരളീധരന്‍ ഇപ്പോള്‍ ആഞ്ഞടിച്ചിരിക്കുന്നത്.
'കെ.കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് സര്‍ട്ടിഫിക്കറ്റ് എഴുതാന്‍ ശശി തരൂര്‍ ആയിട്ടില്ല. തരൂര്‍ തെറ്റ് മനസിലാക്കണം. നേരത്തെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നടപടി ആവശ്യപ്പെടും. പാര്‍ട്ടി ലേബലില്‍ ജയിച്ചെങ്കില്‍ പാര്‍ട്ടി നയങ്ങളും അനുസരിക്കണം.'- മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ഇരുന്ന് മോദി സ്തുതി വേണ്ട. ഇനിയും ശശി തരൂര്‍ ഇത് തുടര്‍ന്നാല്‍ പരസ്യമായി ബഹിഷ്‌കരിക്കേണ്ടി വരും.
advertisement
മലയാള പത്രം വായിക്കാത്തതു കൊണ്ടാണ് തന്റെ മടങ്ങിവരവ് സമയത്ത് അറിയാതിരുന്നത്. കെ കരുണാകരന്റെ കുടുംബം സംഘികളുമായി ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഇതിനിടെ എല്ലാ കാര്യങ്ങൾക്കും മോദിയെ വിമർശിക്കേണ്ടതില്ലെന്ന തരൂരിന്റെ പ്രസ്താവനയിൽ കെ.പി.സി.സി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് ആണ് മോദി എല്ലാ കാര്യങ്ങള്‍ക്കും വിമര്‍ശിക്കേണ്ടതില്ലെന്ന് വിവാദ പ്രസ്താവനയ്ക്ക് തിരികൊളുത്തിയത്. ജയ്‌റാം രമേഷിന് അഭിഷേക് സിങ്‌വിയും തരൂരും പിന്തുണ നല്‍കുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മലയാള പത്രങ്ങള്‍ വായിക്കാത്തതു കൊണ്ടാണ് മടങ്ങി വരവ് സമയത്ത് അറിയാതിരുന്നത്'; തരൂരിന് മറുപടിയുമായി കെ. മുരളീധരന്‍
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement