തൃശൂര്‍ പൂരത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു: കെ. സുരേന്ദ്രന്‍

Last Updated:

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണോ ഇതെന്ന് സംശയമുണ്ടെന്നും സുരേന്ദ്രന്‍

തൃശൂര്‍: തൃശൂര്‍ പൂരത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പൂരത്തിനായി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമുള്ളത്. എന്നിട്ടും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണോ ഇതെന്ന് സംശയമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലങ്ങളായി പൂരത്തിനെതിരെ നടക്കുന്ന ചില കളികളുടെ ഭാഗമാണോ ഇത്തരം നീക്കങ്ങളെന്ന് സംശയിക്കേണ്ടതുണ്ട്. നാട്ടിലെ നിയമലംഘനത്തില്‍ ഇടപെടാത്ത ജില്ലാ കളക്ടര്‍ ഈ വിഷയത്തില്‍ കാണിക്കുന്ന തിടുക്കം സംശയാസ്പദമാണെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
വിശ്വാസികളെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണം. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ തയ്യാറാകണം. പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ മന്ത്രി വി.എസ്. സുനില്‍കുമാറിന് ബാദ്ധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പ് കാലത്തെ നിലപാടല്ല മന്ത്രി ഇപ്പോള്‍ പറയുന്നതെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂര്‍ പൂരത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു: കെ. സുരേന്ദ്രന്‍
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement