Sreenivasan | കോളേജിൽ പോകാനിറങ്ങുന്ന വിമലക്കൊപ്പം രണ്ട് ചോദ്യങ്ങളുമായി ഒരു വർഷം നടന്ന ശ്രീനിവാസൻ; പ്രണയവും വിവാഹവും
- Published by:meera_57
- news18-malayalam
Last Updated:
ശ്രീനിവാസനെ ഇഷ്‌ടമെന്നു കേട്ടതും വിമലയുടെ വീട്ടിൽ ഒരു പൊട്ടിത്തെറിയായിരുന്നു പ്രതികരണം
കഥാപാത്രങ്ങളായി എഴുതപ്പെട്ട മനുഷ്യരെ ഇത്രയേറെ തൊട്ടറിഞ്ഞ ഒരു തിരക്കഥാകൃത്തുണ്ടോ എന്ന് തോന്നിപ്പോകും ശ്രീനിവാസന്റെ (Sreenivasan) പ്രതിഭ കണ്ടാൽ. മരണത്തോട് ചേർത്തുകെട്ടുന്ന 'യുഗാന്ത്യം' എന്ന വാക്കിന് എന്തുകൊണ്ടും അർഹനായ പ്രതിഭാശാലി. അദ്ദേഹം എഴുതിയും, സംവിധാനം ചെയ്‌തും അഭിനയിച്ചും ഫലിപ്പിച്ച സിനിമകൾ ഓരോ കാലഘട്ടങ്ങളുടെ ഓർത്തുവെക്കപ്പെടലുകൾ കൂടിയാണ്. വ്യക്തിജീവിതത്തിൽ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ രണ്ട് മക്കളിലൂടെ ചലച്ചിത്ര പാരമ്പര്യം തുടർന്ന് പോകുന്ന കുടുംബം. ഭാര്യയായും അമ്മയായും രണ്ട് തലമുറകളുടെ ഒപ്പം സഞ്ചരിച്ച അദ്ദേഹത്തിന്റെ ഭാര്യ വിമല. സാധാരണക്കാരന്റെ പ്രണയവും വിവാഹവും സിനിമയിലേക്ക് പകർത്തിയ ശ്രീനിവാസനും ഉണ്ട് അത്തരമൊരു പ്രണയഗാഥ
advertisement
ശ്രീനിവാസന്റെ ഭാര്യയും വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ അമ്മയുമായ വിമല മണ്ടോടി. യൗവ്വനകാലത്ത് താൻ പഠിക്കുന്ന കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി കോളേജിലേക്ക് പോകാനിറങ്ങുന്ന വിമലയുടെ കൂടെ അതേ വഴിയിൽ നടന്നു വരുന്ന ഒരു യുവാവുണ്ടായിരുന്നു. അത്രകണ്ട് ഉയരമോ നിറമോ ഇല്ലാത്തയാൾ. വിമലയെ കാണുമ്പോഴെല്ലാം അയാൾ ചോദിക്കുന്ന രണ്ട് ചോദ്യങ്ങളുണ്ട് 'ബസ് കൃത്യ സമയമാണോ', 'പഠനം എങ്ങനെ പോകുന്നു' എന്ന്. വിമല ആ ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ മറുപടി കൊടുത്ത് നടന്ന് നീങ്ങും -ചിത്രം: സുരേഷ് കണിയാപുരം- (തുടർന്ന് വായിക്കുക)
advertisement
പിന്നെയും ഒരു വർഷം കഴിഞ്ഞു മാത്രമേ അവർ സംസാരിച്ചു തുടങ്ങിയുള്ളൂ. ആ വർഷം 1974. ശ്രീനിവാസൻ ട്യൂട്ടോറിയൽ കോളേജിലെ അധ്യാപകൻ. തുടക്കം മുതലേ ഇരുവർക്കും പരസ്പരം ഇഷ്‌ടമായിരുന്നു എന്ന് വിമല. ശ്രീനിവാസന്റെ ഇഷ്‌ടം സിനിമയാണെന്ന് അധികം വൈകാതെ വിമല മനസിലാക്കി. താൻ ചെന്നൈയിലെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പടയ്ക്കാൻ പോകുന്നു എന്ന് ഒരു ദിവസം അദ്ദേഹം വിമലയെ അറിയിച്ചു. അതിനു ശേഷം ഇടയ്ക്കിടെ അദ്ദേഹം പ്രിയതമയ്ക്ക് കത്തുകൾ എഴുത്തും. സാമ്പത്തിക ഞെരുക്കമാകും കത്തിലെ പ്രധാന വിഷയം
advertisement
മകൻ ഇങ്ങനെയൊരു കരിയർ തെരഞ്ഞെടുത്തത് ശ്രീനിവാസന്റെ അച്ഛന് ഇഷ്‌ടമല്ലായിരുന്നു. അതിനാൽ തന്നെ അധികം പണം അയച്ചുകൊടുത്തിരുന്നില്ല. മകൻ ബി.എഡ്. പഠിച്ച് അധ്യാപകനാവുന്നതായിരുന്നു അദ്ദേഹത്തിനാഗ്രഹം. അമ്മാവന്മാരിൽ ഒരാൾ കുറച്ചു പണം അയച്ചു കൊടുത്താണ് ശ്രീനിവാസൻ അന്ന് പഠനം പൂർത്തിയാക്കിയത്. ഇതേസമയം കൊണ്ട് വിമല അധ്യാപികയായി. വീട്ടിൽ വിവാഹാലോചനകൾ വരാനാരംഭിച്ചു. ഒടുവിൽ മനസിലെ ഇഷ്‌ടം വീട്ടുകാരെ അറിയിക്കേണ്ട സമയമെത്തി
advertisement
ശ്രീനിവാസനെ ഇഷ്‌ടമെന്നു കേട്ടതും വിമലയുടെ പിതാവ് സ്തബ്ധനായി. അതുവരെയുള്ള ഇന്ത്യൻ സിനിമാ ലോകത്തു നിന്നും കേട്ടറിഞ്ഞ കാര്യങ്ങൾ ആ പിതാവിന് മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയെങ്കിലേയുള്ളൂ. "എന്റെ ഭർത്താവ് മറ്റു നടിമാരുടെ പിന്നാലെ പോയി എന്റെ ജീവിതം നശിപ്പിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ," വിമല പറയുന്നു. എന്നിരുന്നാലും വച്ച കാലു പിന്നോട്ടെടുക്കാൻ വിമല തയാറായില്ല. ആ കാത്തിരിപ്പ് 10 വർഷക്കാലം നീണ്ടു. 1984 ജനുവരി 13ന് അവർ വിവാഹിതരായി. മമ്മൂട്ടി നൽകിയ പണം കൊണ്ട് വിമലയ്ക്ക് ശ്രീനിവാസൻ താലിവാങ്ങിയ കഥയും മറ്റും പ്രശസ്തമാണല്ലോ
advertisement
കുറച്ചു മാസങ്ങൾക്കുള്ളിൽ വിമല മൂത്ത മകനെ ഗർഭം ധരിച്ചു. മകൻ പിറന്ന് കുറച്ചു കഴിഞ്ഞതും, 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിനായി ശ്രീനിവാസൻ സ്ക്രിപ്റ്റ് എഴുതി. അതിനു ശേഷം ശ്രീനിവാസന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പിറന്നതെല്ലാം സൂപ്പർഹിറ്റുകൾ. 'ടി.പി. ബാലഗോപാലൻ എം.എ.’, ‘സന്മനസ്സുള്ളവർക്കു സമാധാനം’, ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ‘നാടോടിക്കാറ്റ്’, ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’, ‘വരവേൽപ്പ്’, ‘തലയണമന്ത്രം’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രീനിവാസൻ അഭിനയിച്ചു
advertisement
ഭർത്താവെന്ന നിലയിൽ ശ്രീനിവാസൻ തന്നിലേക്ക് പരിപൂർണ സ്വാതന്ത്ര്യം ഏല്പിച്ച വ്യക്തിയാണ്. ഒരിക്കലും വിമലയുടെ ആഗ്രഹങ്ങൾക്ക് അദ്ദേഹം തടസ്സമായില്ല. ഒരു സാരി വേണമെങ്കിലോ, എങ്ങോട്ടെങ്കിലും യാത്ര പോകണമെങ്കിലോ ശ്രീനിവാസൻ ഒരിക്കലും നോ പറയില്ല. സുഹൃത്തുക്കളുടെ ഭർത്താക്കന്മാർ പലരും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് കാണാമായിരുന്നു എന്നും വിമല (വിവരങ്ങൾക്ക് കടപ്പാട്: ശ്രീനിവാസന്റെ 25-ാം വിവാഹവാർഷികത്തിൽ 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ' വന്ന അഭിമുഖം)







