അഭിനയം വിട്ട് രാഷ്ട്രീയത്തിൽ, 56-ാം വയസിൽ 28 കാരിയുമായി രണ്ടാം വിവാഹം; 183-ലധികം ചിത്രങ്ങളിൽ അഭിനയിച്ച പ്രമുഖ നടൻ!
- Published by:Sarika N
- news18-malayalam
Last Updated:
സിനിമയിൽ എത്തുന്നതിനുമുമ്പ് പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്ന പ്രമുഖ നടൻ
സിനിമയിലെ നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസം എന്നും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 'ധുരന്തർ' എന്ന ഹിന്ദി ചിത്രത്തിൽ 40-കാരനായ രൺവീർ സിങ്ങിന്റെ ജോഡിയായി 20 വയസ്സുകാരിയായ സാറ അർജുൻ എത്തിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ, കലയിൽ പ്രായം വെറുമൊരു അക്കം മാത്രമാണെന്നും അഭിനേതാക്കൾ തമ്മിലുള്ള രസതന്ത്രമാണ് പ്രധാനമെന്നും വാദിക്കുന്ന ഒരു വിഭാഗവും കുറവല്ല.
advertisement
advertisement
പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ മൊഗൽത്തൂരിൽ 1940 ജനുവരി 20-ന് ഉപ്പളപതി വീര വെങ്കിട സത്യനാരായണ രാജുവിൻ്റെ മകനായാണ് ഉപ്പളപതി വെങ്കിട കൃഷ്ണം രാജു ജനിച്ചത് . അദ്ദേഹം തൻ്റെ പ്രാഥമിക വിദ്യാഭ്യാസം മൊഗൽത്തൂരിലെ ഗവൺമെൻ്റ് ബോയ്‌സ് സ്‌കൂളിലും പിന്നീട് ആന്ധ്രാപ്രദേശിലെ നരസാപുരത്തുള്ള ടെയ്‌ലേഴ്‌സ് ഹൈസ്‌കൂളിലും പൂർത്തിയാക്കി . തെലങ്കാനയിലെ ഹൈദരാബാദിലെ ബദ്രുക കോളേജിൽ നിന്ന് ബികോം ബിരുദം നേടി.
advertisement
advertisement
advertisement
കൃത്യം 28 വർഷത്തെ പ്രായവ്യത്യാസം ഇരുവരും തമ്മിലുണ്ടായിരുന്നുവെങ്കിലും അന്നത്തെ കാലത്ത് അത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയില്ല. പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും മുന്നോട്ട് നീങ്ങിയ ആ ദാമ്പത്യത്തിൽ അവർക്ക് മൂന്ന് പെൺമക്കളാണുള്ളത്. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായിരിക്കുമ്പോഴും കുടുംബത്തിന് വലിയ പ്രാധാന്യമാണ് അദ്ദേഹം നൽകിയിരുന്നത്. ചലച്ചിത്ര നിർമ്മാതാവായ ഉപ്പലപതി സൂര്യ നാരായണ രാജു , അദ്ദേഹത്തിന്റെ ഇളയ സഹോദരനും നടനുമായ പ്രഭാസിന്റെ പിതാവായിരുന്നു.
advertisement
കൃഷ്ണം രാജുവിന്റെ ജീവിതം സംഭവബഹുലമായിരുന്നു. അഭിനയരംഗത്തെത്തുന്നതിന് മുമ്പ് പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്ന അദ്ദേഹം മികച്ച ഫോട്ടോഗ്രാഫർ കൂടിയായിരുന്നു. 1966-ൽ പുറത്തിറങ്ങിയ 'ശിലക കൊരിങ്ക' എന്ന ചിത്രത്തിലൂടെയാണ് നടന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. തുടർന്ന് 183-ലധികം ചിത്രങ്ങളിൽ അദ്ദേഹം വിവിധ ഭാഷകളിലായി വേഷമിട്ടു. ബിജെപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം വാജ്‌പേയി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായും സേവനമനുഷ്ഠിച്ചു.
advertisement
തന്റെ പിൻഗാമിയായി പ്രഭാസിനെ ടോളിവുഡിന് പരിചയപ്പെടുത്തിയത് കൃഷ്ണം രാജുവായുന്നു. പ്രഭാസിന്റെ പിതാവ് സൂര്യനാരായണ രാജുവിന്റെ മൂത്ത സഹോദരനായിരുന്നു അദ്ദേഹം. 2022-ൽ പുറത്തിറങ്ങിയ 'രാധേ ശ്യാം' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി സ്ക്രീനിൽ ഒന്നിച്ചെത്തിയത്. അതേ വർഷം തന്നെ 82-ാം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം വിടവാങ്ങി. വെള്ളിത്തിരയിലെ പ്രായവ്യത്യാസങ്ങൾ വിമർശിക്കപ്പെടുമ്പോഴും, പ്രായത്തേക്കാൾ സ്നേഹത്തിന് പ്രാധാന്യം നൽകിയ കൃഷ്ണം രാജുവിന്റെ ജീവിതം ഇന്നും സിനിമാ ലോകത്ത് വേറിട്ടുനിൽക്കുന്നു.





