മോദിയെ അനുകൂലിച്ചതിന് നിങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല; അഹാനയുടെ അച്ഛന് പിന്തുണയുമായി കെ. സുരേന്ദ്രൻ
Last Updated:
കണ്ണിലെ കൃഷ്ണമണി പോലെ കൃഷ്ണകുമാറിനെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ടെന്നും എല്ലാവിധ പിന്തുണയും അറിയിക്കുന്നെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
നടനും നടി അഹാനയുടെ അച്ഛനുമായ കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ കൃഷ്ണ കുമാറിനെയും കുടുംബത്തിനെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. പഴയ കേരളമല്ല ഇതെന്നും ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൃഷ്ണകുമാറിന് ഉണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
കണ്ണിലെ കൃഷ്ണമണി പോലെ കൃഷ്ണകുമാറിനെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ടെന്നും എല്ലാവിധ പിന്തുണയും അറിയിക്കുന്നെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്,
പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു.
advertisement
കഴിഞ്ഞയിടെ നടി അഹാനയ്ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് അഹാന ഇൻസ്റ്റഗ്രാം സ്‌റ്റോറി ആക്കിയിരുന്നു. അത് വിവാദമാകുകയും രൂക്ഷമായ സൈബർ ആക്രമണത്തിന് താരം ഇരയാകുകയും ചെയ്തിരുന്നു. എന്നാൽ, തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന് ആയിരുന്നു അഹാന പറഞ്ഞത്.
തുടർന്ന് സൈബർ ബുള്ളിയിങ്ങിനെതിരെ വീഡിയോയുമായി താരം രംഗത്തെത്തിയിരുന്നു. അതിനു ശേഷം അഹാനയുടെ സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിൽ അഹാന നടത്തിയ അഭിപ്രായത്തെച്ചൊല്ലിയും വിവാദമുണ്ടായി. കുറുപ്പ് സിനിമയുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയായിരുന്നു കുപ്രചാരണം.
advertisement
അഹാനയ്ക്ക് സോഷ്യൽ മീഡിയയിൽ നിരന്തരം ആക്രമണം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോയുമായി കൃഷ്ണകുമാറും രംഗത്തെത്തിയിരുന്നു. എല്ലാം പോസിറ്റീവ് ആയി കാണണമെന്നും കൊടുങ്കാറ്റുണ്ടാകുമ്പോൾ അത് മറികടന്ന് മുന്നോട്ടു പോകുമ്പോഴാണ് കൂടുതൽ കരുത്ത് ലഭിക്കുകയെന്നും അഹാനയ്ക്കെതിരെയുള്ള സൈബർ ആക്രമണം സൂചിപ്പിച്ചുകൊണ്ട് കൃഷ്ണകുമാർ പറഞ്ഞിരുന്നു. സ്വന്തം യുട്യൂബ് ചാനലിൽ ആയിരുന്നു കൃഷ്ണകുമാർ ഇക്കാര്യം പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 19, 2020 11:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോദിയെ അനുകൂലിച്ചതിന് നിങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല; അഹാനയുടെ അച്ഛന് പിന്തുണയുമായി കെ. സുരേന്ദ്രൻ